ഐപിസി നോർത്തേൺ റീജിയൺ ജനറൽ കൺവൻഷനും ശുശ്രൂഷക സമ്മേളനവും നവം.6 മുതൽ
ന്യൂഡൽഹി: ഐപിസി നോർത്തേൺ റീജിയന്റെ 56-ാമത് ജനറൽ കൺവൻഷനും ശുശ്രൂഷക സമ്മേളനവും നവം.6 മുതൽ 9 വരെ ന്യൂഡൽഹി, ജണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ നടക്കും. പാസ്റ്റർ ഡോ. സാബു വർഗീസ് (യുഎസ്), പാസ്റ്റർ നൂറുദ്ദീൻ മുള്ള (ബാംഗ്ലൂർ) എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. ഐപിസി.എൻആറിന്റെ ലീഡേഴ്സും വിവിധ സെക്ഷനുകളിൽ പ്രസംഗിക്കും. 'അശാന്തിയുടെ നാളുകളിൽ സമാധാനം അനുഭവിക്കുകയും സമാധാനം ഉണ്ടാക്കുന്നവരായി ജീവിക്കുകയും ചെയ്യുക' (മത്തായി 5:7; യോഹ 16:33) എന്നതാണ് ചിന്താവിഷയം.
നവം.6 ന് വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 9.30 ന് ശുശ്രൂഷക സമ്മേളനവും വൈകുന്നേരം 6 ന് പൊതുയോഗവും നടക്കും. നവംബർ 8 ശനിയാഴ്ച രാവിലെ 11 ന് സോദരി സമാജത്തിൻ്റെയും ഉച്ചക്ക് 2.30 ന് സണ്ടേസ്കൂൾ, പിവൈപിഎ എന്നിവയുടെയും വാർഷിക സമ്മേളനങ്ങൾ നടക്കും. നവംബർ 9 ഞായറാഴ്ച രാവിലെ 9 മുതൽ സംയുക്ത ആരാധന നടക്കും.
പ്രസിദ്ധ ക്രിസ്തീയ ഗായിക സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം നൽകുന്ന സയോൺ സിംഗേഴ്സാണ് ഗാനശുശ്രൂഷ നിർവ്വഹിക്കുന്നത്.
ഇന്ത്യയിലും നേപ്പാളിലും ഉള്ള ഐ.പി.സി.എൻ.ആർ സഭകളിലെ ദൈവദാസന്മാരും ദൈവമക്കളും കൂടാതെ മറ്റ് അനേകരും സംബന്ധിക്കുന്ന ഈ യോഗങ്ങളുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങൾ നടന്നുവരുന്നതായി റീജിയന്റെ എക്സിക്യൂട്ടീവ്സ് അറിയിച്ചു.

