ഐപിസി ചിറ്റാർ സഭയുടെ സുവിശേഷ യോഗവും സംഗീതവിരുന്നും നവം. 9 മുതൽ
ചിറ്റാർ: ഐപിസി ചിറ്റാർ സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും നവംബർ 9 മുതൽ 11 വരെ ചിറ്റാർ നൂറനാട് ബ്രദർ ലാലുവിൻ്റെ ഭവനാങ്കണത്തിൽ നടക്കും. ഐപിസി കോന്നി സെൻ്റർ മിനിസ്റ്റർ പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ സാജോ തോണിക്കുഴി, അജി ആന്റണി, പി.സി. ചെറിയാൻ എന്നിവർ പ്രസംഗിക്കും. ഇവാ. ഇമ്മാനുവേൽ കെ. ബി, ഡാനിയേൽ ദാസ്, ശ്രേയ എൽസ ജിജി എന്നിവർ ഗാനശുശ്രൂഷ നിർവഹിക്കും എല്ലാ ദിവസവും വൈകുന്നേരം 6 നാണ് യോഗങ്ങൾ.
വിവരങ്ങൾക്ക്: പാസ്റ്റർ ആൽബർട്ട് ബി +91 98470708 75

