ഐപിസി പാലക്കാട് നോർത്ത് സെന്റർ ഏകദിന സെമിനാർ ഓഗ. 26-ന്
പാലക്കാട്: ഐപിസി പാലക്കാട് നോർത്ത് സെന്റർ സൺഡേ സ്കൂളിന്റെയും പിവൈപിഎയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ ഓഗസ്റ്റ് 26-ന് നടക്കും. ഐപിസി ശാലേം കരിമ്പ സഭയിൽ രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയാണ് സെമിനാർ.
സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. വി. മത്തായി ഉദ്ഘാടനം ചെയ്യും. എക്സൽ വിബിഎസിലെ പാസ്റ്റർ ജോബി, ഡെന്നി ജോൺ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
പരിശുദ്ധാത്മാവ്', ത്രിത്വം എന്നീ വിഷയങ്ങളെ ആസ്പദമാക്കി യുവാക്കൾക്കായി പ്രത്യേക ക്ലാസുകൾ നടക്കും. കുട്ടികൾക്കായി പഠനത്തോടൊപ്പം വിവിധ ആക്ടിവിറ്റികളും ഇൻ്ററാക്ടീവ് ഗെയിമുകളും നടക്കും.
സൺഡേ സ്കൂൾ സെക്രട്ടറി പാസ്റ്റർ കുര്യൻ കെ.ജെ, പിവൈപിഎ സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ് എന്നിവർ നേതൃത്വം നൽകും.
വാർത്ത: പാസ്റ്റർ തോമസ് ജോർജ്




