ഏ. ജി. മലയാളം സി.എ. പ്രവർത്തനോദ്ഘാടനവും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും തുടക്കമായി
ഏ. ജി. മലയാളം സി.എ. പ്രവർത്തനോദ്ഘാടനവും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും ആരംഭിച്ചു**
അസംബ്ലിസ് ഓഫ് ഗോഡ് (എ.ജി.) മലയാളം ഡിസ്ട്രിക്റ്റ് യുവജന പ്രസ്ഥാനമായ ക്രൈസ്റ്റ്സ് അംബാസഡേഴ്സിന്റെ (സി.എ.) 2026-2028 വർഷത്തെ പ്രവർത്തനോദ്ഘാടനം ജൂൺ 25 വ്യാഴാഴ്ച പനവേലി ശാലോം എ.ജി. ചർച്ചിൽ വച്ച് നടന്നു. 75 വർഷം പൂർത്തിയാക്കുന്ന സംഘടനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കും ഇതോടൊപ്പം തുടക്കമായി. എ.ജി. മലയാളം ഡിസ്ട്രിക്റ്റ് സെക്രട്ടറി റവ. ജോസ് ടി. ജോർജ് മുഖ്യസന്ദേശം നൽകി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ എ.ജി.ഐ. മിഷൻ സെക്രട്ടറിയും കൊട്ടാരക്കര സെക്ഷൻ പ്രസ്ബിറ്ററുമായ റവ. സജിമോൻ ബേബി, മുൻ സി.എ. പ്രസിഡന്റ് പാസ്റ്റർ ഷിൻസ് പി.റ്റി.ക്ക് നൽകി പ്രവർത്തനപത്രിക പ്രകാശനം ചെയ്തു. പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം അഞ്ചൽ സെക്ഷൻ പ്രസ്ബിറ്റർ റവ. ഒ. സജിമോൻ, മുൻ സി.എ. പ്രസിഡന്റ് റവ. റോയ്സൺ ജോണിക്ക് നൽകി നിർവ്വഹിച്ചു. ഈ പ്രവർത്തന വർഷത്തെ താലന്ത് പരിശോധനയുടെ പേരായ 'പ്രതിഭ 26' എന്നതിന്റെ പ്രകാശനം പത്തനംതിട്ട സെക്ഷൻ പ്രസ്ബിറ്റർ റവ. മാത്യു ജോർജ്, പുനലൂർ ഈസ്റ്റ് സെക്ഷൻ സി.എ. പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ജോണിന് നൽകി നിർവ്വഹിച്ചു.
ചടങ്ങിൽ വച്ച് 2024-2026 പ്രവർത്തന വർഷത്തെ ഡിസ്ട്രിക്റ്റ് സി.എ. കമ്മിറ്റി അംഗങ്ങളെ ആദരിക്കുകയുണ്ടായി. പാസ്റ്റർ സാബു ചാരുംമൂട്, പാസ്റ്റർ സാമുവൽ ജെ.എസ്. എന്നിവർ സംഗീതാരാധനയ്ക്ക് നേതൃത്വം നൽകി. സി.എ. സംസ്ഥാന അധ്യക്ഷൻ റവ. സാം റോബിൻസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് റവ. വിജയദാസ്, സെക്രട്ടറി റവ. പ്രവീൺ എസ്. ജോർജ്, ജോയിന്റ് സെക്രട്ടറി പാസ്റ്റർ റിജുമോൻ കെ. കോര, ട്രഷറർ പാസ്റ്റർ സിബിൻ മാത്യു, ചാരിറ്റി കൺവീനർ ബ്രദർ ജോഷിൻ വർഗീസ്, ഇവാഞ്ചലിസം കൺവീനർ ബ്രദർ ജോൺസൺ ജോയി എന്നിവർ യോഗത്തിന് നേതൃത്വം നൽകി.

