ഐപിസി പാമ്പാടി സെന്റർ പുതിയ ഭാരവാഹികൾ
പാമ്പാടി : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ പാമ്പാടി സെന്ററിന് പുതിയ നേതൃത്വം. പുളിക്ക കവല സീയോൻ ഗ്രൗണ്ടിൽ നടന്ന പൊതുയോഗത്തിന് സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേലിന്റെ അദ്ധ്യക്ഷതയിൽ സെന്റർ സെക്രട്ടറി പാസ്റ്റർ കെ എ വർഗീസ് റിപ്പോർട്ടും, ട്രഷറർ ഇവാ. കെ എം മാത്യു കണക്കും വായിച്ച് പൊതുയോഗം പാസാക്കി.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് : പാസ്റ്റർ സാം ദാനിയേൽ, വൈസ് പ്രസിഡന്റ് : പാസ്റ്റർ ഷാജി മർക്കോസ് , സെക്രട്ടറി : പാസ്റ്റർ കെ എ വർഗീസ്, ജോയിന്റ് സെക്രട്ടറിമാർ : പാസ്റ്റർ ചാക്കോ മാത്യു, ബ്രദർ കൊച്ചുമോൻ തോപ്പിൽ, ട്രഷറർ : ഇവാ. കെ എം മാത്യു , പബ്ലിസിറ്റി കൺവീനർ : പാസ്റ്റർ അനീഷ് പാമ്പാടി, ഓഡിറ്റർമ്മാരായി പാസ്റ്റർ ജോൺ കുര്യനയും, ഇവാ. ലാലു തോപ്പിലിനെയും മറ്റ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
വാർത്ത: പാസ്റ്റർ അനീഷ് പാമ്പാടി, (പബ്ലിസിറ്റി കൺവീനർ)



