ഐപിസി റാന്നി വെസ്റ്റ് സെൻറർ ശതാബ്‌ദി കൺവെൻഷൻ ഫെബ്രുവരി 14 മുതൽ 

ഐപിസി റാന്നി വെസ്റ്റ് സെൻറർ ശതാബ്‌ദി കൺവെൻഷൻ ഫെബ്രുവരി 14 മുതൽ 

റാന്നി: ഐപിസി റാന്നി വെസ്റ്റ് സെൻറർ 100-ാമത് കൺവെൻഷൻ ഫെബ്രു. 14 മുതൽ 18 വരെ റാന്നി മാമുക്ക് മർത്തോമ്മ ഹോസ്പിറ്റലിൽ സമീപമുള്ള കാച്ചാണത്ത് ഗ്രൗണ്ടിൽ നടക്കും. സെൻറർ ശുശ്രൂഷകൻ പാസ്റ്റർ സിസി എബ്രഹാം ഉദ്ഘാടനം നിർവഹിക്കും.

പാസ്റ്റർമാരായ കെ.സി. തോമസ് തോമസ് ഫിലിപ്പ്, കെ.ജെ തോമസ്, വർഗീസ് എബ്രഹാം, വർക്കി എബ്രഹാം കാച്ചണത്ത് എന്നിവർ പ്രസംഗിക്കും. ഹീലിംഗ് മെലഡീസ് നിരണം സംഗീത ശുശ്രൂഷ നിർവഹിക്കും. ദിവസവും വൈകിട്ട് 6 മുതൽ പൊതുയോഗം ഉണ്ടായിരിക്കും.

കൺവെൻഷനോട് അനുബന്ധിച്ച് ഉപവാസ പ്രാർത്ഥന, മാസിയോഗം, പുത്രിക സംഘടനകളുടെ വാർഷികം, സംയുക്തരാധന എന്നിവ ഉണ്ടായിരിക്കും.

Advertisement