ഐപിസി ചെറുപുഴ സഭാഹാളിന്റെ പുനരുദ്ധാരണ നിർമ്മാണത്തിനു കൈത്താങ്ങായി തിരുവനന്തപുരം താബോർ ഐപിസി

ഐപിസി ചെറുപുഴ സഭാഹാളിന്റെ പുനരുദ്ധാരണ നിർമ്മാണത്തിനു കൈത്താങ്ങായി തിരുവനന്തപുരം താബോർ ഐപിസി

തിരുവനന്തപുരം:  ഐപിസി താബോർ സഭയുടെ സാമ്പത്തിക സഹായത്തോടെ കാസർഗോഡ് ജില്ലയിലെ ഐപിസി ചെറുപുഴ സഭാ ഹാളിന്റെ പുനരുദ്ധാരണ പണികൾ 05/10/2023 വ്യാഴാഴ്ച താബോർ സഭാ ശുശ്രൂഷകൽ പാസ്റ്റർ വി.പി. ഫിലിപ്പ് പ്രാർത്ഥിച്ച് ആരംഭിച്ചു. ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവും താബോർ സഭാ സെക്രട്ടറിയുമായ ബ്രദർ ബിനു വി. ജോർജ്, കാസർഗോഡ് സെന്റെർ പാസ്റ്റർ സന്തോഷ് മാത്യു എന്നിവരും ഒപ്പം ഉണ്ടായിരുന്നു. ഈ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സഹായിക്കുന്ന കുടുംബങ്ങളെ ഓർത്തും പ്രാർത്ഥിച്ചു. ഇത് കാസർഗോഡ് ജില്ലയ്ക്ക് വലിയ അനുഗ്രഹമായിരിക്കും എന്ന് തിരുവനന്തപുരം കൗൺസിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു