ഉപവാസ ധ്യാനവും കൺവൻഷനും വേങ്ങലിൽ


ഉപവാസ ധ്യാനവും കൺവൻഷനും വേങ്ങലിൽ
ad
ad
ad

തിരുവല്ല: ഐപിസി എബനേസർ വേങ്ങൽ സഭയുടെ ഉപവാസ ധ്യാനവും കൺവൻഷനും ഒക്ടോ. 27 ചൊവ്വ മുതൽ നവംബർ 1 വരെ രാവിലെ 10നും വൈകിട്ട് 6.30നും സഭാ ഹാളിൽ നടക്കും.  6 .30 ന് പാസ്റ്റർ അനീഷ് കാവാലം വചനപ്രഭാഷണം നടത്തും. പാസ്റ്റർ ബിനോയി മാത്യു അധ്യക്ഷത വഹിക്കും. ചർച്ച് ക്വയർ ഗാനശുശ്രൂഷ നടത്തും.

വിവിധ സെഷനുകളിൽ പാസ്റ്റർമാരായ സുനിൽ ജോർജ്, രാജേഷ്, ബൈജു വാകത്താനം, ഷിബിൻ സാമുവൽ, സാം ജോർജ്, ഡോ. തോമസ് മാമ്മൻ, ടി.എ.വർഗീസ് എന്നിവർ പ്രസംഗിക്കും.