ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് മെയ് 23 മുതൽ

ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് മെയ് 23 മുതൽ

പുല്ലാട്: ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് മെയ് 23,24 തീയതികളിൽ ഫെഡറൽ ബാങ്കിന് എതിർവശം കിഴവറമണ്ണിൽ ഗ്രൗണ്ടിൽ നടക്കും. സുനിൽ സോളമനും ടീമും ഓർക്കസ്ട്രക്ക് നേതൃത്വം നൽകും.

ഇമ്മാനുവേൽ ഹെൻറി,ജെയിംസ് കൊടുന്തറ, ശ്രുതി ഇമ്മാനുവേൽ, ജോസ്‌ലി എബ്രഹാം, ആലിച്ചൻ ആന്റണി, ജോയൽ സാം, ടൈറ്റസ് ടി. ചാക്കോ, ക്ലീറ്റസ് ചാണ്ടപ്പിള്ള എന്നിവർ ഗാനങ്ങൾ ആലപിക്കും.

വൈകിട്ട് 5.30 മുതൽ നടക്കുന്ന യോഗങ്ങളിൽ ചാണ്ടപ്പിള്ള ഫിലിപ്പ്(കോട്ടയം) എബി കെ. ജോർജ് (മല്ലശ്ശേരി) എന്നിവർ പ്രസംഗിക്കും.