ഐപിസി വിമൻസ് ഫെലോഷിപ്പ്: കേരളാസ്റ്റേറ്റ് ഏകദിന ഉപവാസ പ്രാർഥന ഏപ്രിൽ 29 ന്
കുമ്പനാട്: ഐപിസി സോദരി സമാജം സ്റ്റേറ്റിൻ്റെ (ഐപിസി വിമൻസ് ഫെലോഷിപ്പ്) നേതൃത്വത്തിൽ ഏകദിന ഉപവാസ പ്രാർഥനയും ആത്മീയ സംഗമവും ഏപ്രിൽ 29 ന് ബുധനാഴ്ച രാവിലെ 10 മുതൽ തിരുവല്ല കറ്റോട് ഐപിസി എബനേസർ വർഷിപ്പ് സെന്ററിൽ നടക്കും.
വിമൻസ് ഫെലോഷിപ്പ് സ്റ്റേറ്റ് പ്രസിഡൻ്റ് ആനി തോമസ് അദ്ധ്യക്ഷയായിരിക്കും. ഫെലോഷിപ്പ് ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ ആലീസ് ജോൺ റിച്ചാർഡ്, ഗീതമ്മ സ്റ്റീഫൻ, സെക്രട്ടറി ജയമോൾ രാജു , ജോയിൻ്റ് സെക്രട്ടറി സൂസൻ ജോൺ, ട്രഷറാർ ജോയമ്മ ബേബി എന്നിവർ നേതൃത്വം നൽകും.
സ്റ്റേറ്റ് കമ്മിറ്റിയംഗങ്ങൾ, മേഖല, സെൻ്റർ, ലോക്കൽ തലങ്ങളിലെ ഭാരവാഹികളും സഹോദരിമാരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Advt
ഇന്ന് ലോകപുസ്തക ദിനം : ലോക പുസ്തക ദിനത്തിൽ വായിക്കാൻ ഒരുപിടി പുസ്തകങ്ങൾ... നിങ്ങളുടെ കോപ്പികൾ ഉറപ്പുവരുത്തുക
Advertisement
























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































