ഐപിസി എബനേസർ വാളകം വെസ്റ്റ് കൺവൻഷൻ നവം.13 മുതൽ
കൊട്ടാരക്കര: ഐപിസി എബനേസർ വാളകം വെസ്റ്റ് സഭയുടെ ആഭിമുഖ്യത്തിൽ നവംബർ 13 -15 വരെ വൈകിട്ട് 6 മുതൽ 9 വരെ സുവിശേഷ മഹായോഗം നടക്കും.
പാസ്റ്റർ സണ്ണി എബ്രഹാം (ആയൂർ സെന്റർ മിനിസ്റ്റർ) ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഷിബു കെ മാത്യു (മുളക്കുഴ), പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ (കൊച്ചറ ), പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ (പള്ളിപ്പാട്) എന്നിവർ പ്രസംഗിക്കും. ബ്രദർ ജോയൽ ജോൺ ബിജുമോന്റെ നേതൃത്വത്തിൽ ചർച്ച് ക്വയർ, ബ്രദർ ജെഫിൻ ബി ജോർജ് (കൊട്ടാരക്കര) ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
സഭാ ശുശ്രൂഷകൻ പാസ്റ്റർ. ബിജുമോൻ കിളിവയൽ, സെക്രട്ടറി ജോൺ ബിജു, ട്രഷറർ ബെന്നി ജോർജ് തുടങ്ങിയവർ നേതൃത്വം നൽകും.



