Beyond Borders Kerala 2026: പ്രത്യേക സമ്മേളനങ്ങൾ സെപ്റ്റംബർ 7 മുതൽ
തിരുവല്ല: കേരളത്തിലെ കുടിയേറ്റ, അതിഥി തൊഴിലാളി സമൂഹങ്ങളിലേക്ക് അവരുടെ ഹൃദയഭാഷകളിൽ ദൈവവചനം എത്തിക്കാൻ പ്രാദേശിക സഭകളെ സജ്ജമാക്കുന്നതിനായി Beyond Borders സമ്മേളനം സെപ്റ്റംബർ 7, 8 തീയതികളിൽ നടക്കും.
ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ - കേരള ഓക്സിലിയറി, ന്യൂ ലൈഫ് കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട്, ഫെയ്ത്ത് കംസ് ബൈ ഹിയറിംഗ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഓഡിയോ ബൈബിൾ, വീഡിയോ ബൈബിൾ, ഡിജിറ്റൽ വിഭവങ്ങൾ എന്നിവയിലൂടെ വിവിധ ഭാഷകൾ സംസാരിക്കുന്ന സഹോദരങ്ങളിലേക്ക് സുവിശേഷം എത്തിക്കുന്നതിനുള്ള പ്രായോഗിക മാർഗ്ഗങ്ങളാണ് സമ്മേളനത്തിൽ പങ്കുവയ്ക്കുന്നത്.
സെപ്റ്റംബർ 7 ന് തിങ്കൾ രാവിലെ 10 ന് മഞ്ഞാടി സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭാഹാളിൽ നടക്കുന്ന സമ്മേളനം റവ. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
സെപ്റ്റംബർ 8 ന് ചൊവ്വ പെരുമ്പാവൂരിൽ ഓൾ സെയിന്റ്സ് സി.എസ്.ഐ ചർച്ചിൽ നടക്കുന്ന സമ്മേളനം രാവിലെ 10 ന് റവ.മാത്യൂസ് മോർ അപ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
വൈദികർ, സഭാ നേതാക്കൾ, സുവിശേഷകർ, കുടിയേറ്റ സമൂഹങ്ങളിൽ ശുശ്രൂഷ ചെയ്യുന്നവർ, ശിഷ്യത്വ പരിശീലകർ എന്നിവർക്ക് ഈ സമ്മേളനത്തിൽ പങ്കെടുക്കും.
രജിസ്ട്രേഷൻ https://qrco.de/BB2026 എന്ന ലിങ്ക് വഴിയോ പോസ്റ്ററിലെ ക്യുആർ കോഡ് സ്കാൻ എന്നിവ വഴി ചെയ്യാം.

വിവരങ്ങൾക്ക്: ഷിബു കുര്യൻ - 94958 74558, എൽസൺ പോൾ - 98460 95362






