പാസ്റ്റർ ജേക്കബ് ജോൺ നയിക്കുന്ന "ഭാരത പ്രാര്‍ത്ഥന യാത്ര' കേരളത്തിൽ ഏപ്രിൽ 9 നാളെ മുതൽ

കോട്ടയം: ഐപിസി മുൻ ജനറൽ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോൺ നയിക്കുന്ന "ഭാരത പ്രാര്‍ത്ഥന യാത്ര' കേരളത്തിൽ ഏപ്രിൽ 9 നാളെ ആരംഭിക്കും. ഇന്ത്യയുടെ ഉണർവിനായുള്ള പ്രാർത്ഥനയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അവരുടെ സമീപ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന മീറ്റിംഗിൽ എത്തിച്ചേരുവാൻ ഭാരവാഹികൾ അറിയിച്ചു. വിവിധ തീയതികളിൽ നടക്കുന്ന മീറ്റിംഗിന്റെ സമയവും സ്ഥലവും ഇപ്രകാരമാണ്.
- ഏപ്രിൽ 9 നാളെ രാവിലെ 8 മുതൽ 9 വരെ ഹൗസ് ഓഫ് പ്രയർ ആഞ്ഞിലിത്താനം, വൈകിട്ട് 5 മുതൽ 8.30 വരെ ഐപിസി പ്രയർ സെന്റർ തിരുവല്ല
- ഏപ്രിൽ10നു വൈകിട്ട് 6 മുതൽ 9 വരെ കരിയംപ്ലാവ് (പാസ്റ്റർ ഓ.എം രാജുക്കുട്ടി)
- ഏപ്രിൽ 11നു രാവിലെ 10 മുതൽ 1 വരെ ഐപിസി ചാലക്കുടി, വൈകിട്ട് 5 മുതൽ 8 വരെ ഐപിസി അങ്കമാലി (പാസ്റ്റർ സ്റ്റീഫൻ)
- ഏപ്രിൽ12നു രാവിലെ ആരാധന 10 മുതൽ 1 വരെ, ഏപ്രിൽ 13 ന് രാവിലെ 10 ഉച്ചക്ക് 1 വരെ പാസ്റ്റർ ഏബ്രഹാം ജേക്കബ് തൊടുപുഴ,
- ഏപ്രിൽ 13നു വൈകിട്ട് 6 മുതൽ 9 പോലീസ് മത്തായി,തൃശൂർ
- ഏപ്രിൽ 14നു നിലമ്പൂർ സബ് മേജർ ജേക്കബ്
- ഏപ്രിൽ 15നു മീനങ്ങാടി , പാസ്റ്റർ പ്രകാശ് സ്റ്റീഫൻ, പാസ്റ്റർ ബേബി കുര്യാക്കോസ്
- ഏപ്രിൽ 16നു വൈകിട്ട് 6 മുതൽ 9, ചങ്ങനാശേരി പാസ്റ്റർ റോയി പൂവക്കാല, പാസ്റ്റർ ജോജി വെള്ളാപ്പിള്ളി
- ഏപ്രിൽ 17നു വൈകിട്ട് 6 - 9 മുണ്ടക്കയം
- ഏപ്രിൽ 18നു രാവിലെ 10 - 1 വരെ മാരാമൺ പാസ്റ്റർ ഷിബു നെടുവേലി, വൈകിട്ട് 5 - 8 ഗ്രേസ് ഓഡിറ്റോറിയം മാവേലിക്കര
- ഏപ്രിൽ 19നു വൈകിട്ട് 5 - 9 ഐപിസി ബെർശേബ കൊട്ടാരക്കര
- ഏപ്രിൽ 20നു രാവിലെ 5 - 7 ഏ ജി ചർച്ച് പാറശ്ശാല ( പാസ്റ്റർ എൻ പീറ്റർ) 9.30 മുതൽ 10.30 ഐപിസി ടാബോർ ചർച്ച്
- തിരുവനന്തപുരം വൈകിട്ട് 5 - 8.30 കുണ്ടറ പാസ്റ്റർ വൈ. ജോൺസൺ
- ഏപ്രിൽ 21നു വൈകിട്ട് 5 - 8.30 പത്തനാപുരം പാസ്റ്റർ ഉമ്മൻ ജോർജ്ജ്
- ഏപ്രിൽ 22നു വൈകിട്ട് 5 മുതൽ 8. 39 വരെ കുമ്പനാട് സമാപനം
തുടർന്ന് കർണ്ണാടക, തമിഴ്നാട് , നോർത്ത് ഇന്ത്യ എന്നിവിടങ്ങളിൽ നടക്കും.