ഐപിസി കൊട്ടാരക്കര സെന്ററിൻ്റെ 25-മത് കൺവെൻഷൻ നവം. 26 ബുധൻ മുതൽ

ഐപിസി കൊട്ടാരക്കര സെന്ററിൻ്റെ 25-മത് കൺവെൻഷൻ നവം. 26 ബുധൻ മുതൽ

വാർത്ത: ഡെന്നി മാത്യു (പബ്ലി.കൺവീനർ)

കൊട്ടാരക്കര: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ കൊട്ടാരക്കര സെന്ററിന്റെ 25 മത് സെന്റർ കൺവെൻഷൻ  നവംബർ  26 ബുധൻ മുതൽ 30 ഞായർ വരെ കൊട്ടാരക്കര ഐപിസി ബേർശേബാ ഗ്രൗണ്ടിൽ നടക്കും. 

കൊട്ടാരക്കര സെന്റർ പ്രസിഡന്റ് പാസ്റ്റർ എ.ഒ.തോമസ്കുട്ടി ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഷിബു കെ മാത്യു, എബി എബ്രഹാം, അനീഷ് തോമസ്, ബി. മോനച്ചൻ, സാം ജോർജ് എന്നിവർ പ്രസംഗിക്കും. കൊട്ടാരക്കര സെന്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. പുത്രിക സംഘടനകളുടെ വാർഷിക യോഗവും നടക്കും.

പാസ്റ്റർമാരായ എ. ഒ.തോമസ്കുട്ടി, ഷിബു ജോർജ്, തോമസ് മാത്യു, ഡി. അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകും.