വിടപറഞ്ഞത് പെന്തകോസ്ത് ഉപദേശ സത്യങ്ങളുടെ കാവൽ ഭടൻ | കാനം അച്ചൻ അനുസ്മരണം

വിടപറഞ്ഞത് പെന്തകോസ്ത് ഉപദേശ സത്യങ്ങളുടെ കാവൽ ഭടൻ | കാനം അച്ചൻ അനുസ്മരണം

കാനം അച്ചൻ അനുസ്മരണം

വിടപറഞ്ഞത് പെന്തകോസ്ത് ഉപദേശ സത്യങ്ങളുടെ കാവൽ ഭടൻ 

പാസ്റ്റർ വൈ. റെജി (ഓവർസിയർ, ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ്) 

കാനം അച്ചന്റെ വിയോഗത്തിലൂടെ പെന്തെക്കോസ്ത് സമൂഹത്തിനു നഷ്ടമായത് പെന്തകോസ്ത് ഉപദേശ സത്യങ്ങളുടെ കാവൽ ഭടനായാണ്. ആദരണീയനായ സുവിശേഷകൻ പി.ഐ ഏബ്രഹാം (കാനം അച്ചൻ) ദാർശനികനായ പെന്തകോസ്ത് വക്താവായിരുന്നു. വ്യക്തിപരമായി ഞാനുമായി  ദീർഘ കാലത്തെ വ്യക്തിബന്ധം പുലർത്തിയിരുന്നു. എൻ്റെ വീട്ടിൽ ദിവസങ്ങൾ താമസിക്കുകയും  എൻ്റെ സഭയിലും സെൻ്ററിലും വന്ന് നിരവധി തവണ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം നല്ല അനുഭവങ്ങൾ എന്റെ സുവിശേഷ പ്രവർത്തനങ്ങൾക്ക് വലിയ മുതൽകൂട്ടായിരുന്നു.

ചർച്ച് ഓഫ് ഗോഡ് സമൂഹത്തിന് ഈ വിയോഗം  അത്യന്തം വേദനാജനകവും നോമ്പരപ്പെടുത്തുന്നതുമാണ്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ക്രിസ്തീയ പ്രത്യാശയും അനുശോചനവും അറിയിക്കുന്നു.

Advertisement 

Advertisement