കുന്നംകുളം സെൻ്റർ പിവൈപിഎ ലഹരി വിരുദ്ധ റാലി കുന്നംകുളത്ത് സെപ്. 26 ശനിയാഴ്ച
കുന്നംകുളം: സെൻ്റർ പിവൈപിഎ നേതൃത്വം നൽകുന്ന ലഹരി വിരുദ്ധ റാലി - തൂഫാൻ കുന്നംകുളം ബസ് സ്റ്റാൻഡ് പരിസരത്ത് 26 ശനിയാഴ്ച രാവിലെ 9 മണിക്ക് സെൻ്റർ വൈസ് പ്രസിഡണ്ട് പാസ്റ്റർ കെ. എ. വർഗീസ് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് വിവിധ സെൻ്ററുകളിൽ സന്ദേശം നൽകി പറപ്പൂർ സെൻ്ററിൽ പൊതുയോഗത്തോടെ സമാപിക്കും. പ്രസിഡൻ്റ് ഇവാ.സാം സി. കെ , സെക്രട്ടറി ജോയൽ എബ്രഹാം (9995614560), ജോ.സെക്രട്ടറി മേബിൻ സി. കുര്യൻ, പബ്ലിസിറ്റി കൺവീനർ ഇവാൻസ് സി.വി, ട്രഷർ ഫിലമോൻ ടി. ജോയ് എന്നിവർ നേതൃത്വം നൽകും.




