കാൽവറിയിലെ ഓർമ്മ  

കാൽവറിയിലെ ഓർമ്മ  

കവിത

 ചിതറി കിടന്നൊരു കല്ലുകൾ നാം... !!.

വീടു പണിതവർ- 

തള്ളിക്കളഞ്ഞ 

ചിതറി കിടന്നൊരു കല്ലുകൾ നാം... !!

തിരഞ്ഞെടുത്തു നമ്മെ - 

ഖനിഗർഭത്തിൽ വച്ചു-

ചെത്തി വെടിപ്പാക്കി 

ദൈവസഭയുടെ ശിലകളാക്കി  .. !!!

വാഴ്ത്തി നുറുക്കിയ അപ്പനുറുക്കുകൾ 

തിരുമേശയിൽ ഞാൻ കാണുന്നൂ...  !!!

കാരിരുമ്പാണിയിൽ തൂങ്ങികിടന്നതും 

കണ്ടാലാളറിയാതെയിരുന്നതും

മുൾമുടിയേറ്റതും  

ചമ്മട്ടിയാൽ ചാട്ടവാറടിയേറ്റതും 

കുരിശിൽ കിടന്ന് 

അത്യുച്ചത്തിലറിവിളിച്ചതും 

വിരിമാറ് കുത്തി തകർത്തതും  

മുഖമെല്ലാം വിരൂപമാക്കി

വികൃതമായ് തീർത്തതും  

ഹൃത്തടം മെഴുകുപോൽ തൂകിയതും 

ഉഴവു ചാൽ പോൽ പുറമുഴുതു മറിച്ചതും 

അസ്ഥിയും മാംസവും വേറിട്ടതും   

കാൽവരി ക്രൂശിലെ 

ദയനീയ ചിത്രവും  കരളിലൊരു കനലായ്‌ എരിയുന്നൂ ...!

എൻ നെഞ്ചകം കീറി മുറിക്കുന്നു...  !!!

മേശമേൽ വാഴ്ത്തിയ അപ്പനുറുക്കുകൾ 

കഷ്ടം സഹിച്ചേശുവിൻ 

കദന ചിത്രം 

ക്രിസ്തുവിൽ ഒന്നായ് ചേരുന്നു നാം... 

പെസഹയുടെ രാത്രിയിൽ  

കാസായിൽ -

ദ്രാക്ഷാരസമെടുത്തേശു മൊഴിഞ്ഞു 

"ഇതെന്റെ രക്തമാണിതെന്റെ മാംസം  

ഞാൻ വരുവോളം 

ഇതെന്റെ സ്മരണക്കായ്  ചെയ്യുക.... !!!!"

ചിതറികിടക്കും വിശുദ്ധഗണങ്ങളെ 

മണ്ണിൽ മറഞോരെ

ജീവന്റെ പ്രത്യാശ ഉള്ളിൽ വഹിച്ചവർ 

ക്രിസ്തുവിൽ ജീവനെ അർപ്പിച്ചവർ....! സഭയിൽ ചിതറി കിടക്കുന്നു... !!

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement