പെന്തെക്കോസ്തു മുന്നേറ്റത്തിനു ഐക്യ കൂട്ടായ്മകളുടെ പങ്ക് മഹത്തരം: പാസ്റ്റർ സാം പി. ജോസഫ്
കുന്നംകുളം യുപിഎഫ്. ഗാനസന്ധ്യയും അവാർഡ് വിതരണവും നടന്നു
കുന്നംകുളം : മലങ്കരയുടെ പെന്തെക്കോസ്തു മുന്നേറ്റത്തിനും സഭകളുടെ വളർച്ചയ്ക്കും സുവിശേഷ വ്യാപനത്തിനും വിവിധയിടങ്ങളിലെ ഐക്യ കൂട്ടായ്മകളുടെ പങ്ക് നിസ്തുല്യമാണെന്ന് യുപിഎഫ് ഗ്ലോബൽ അലൈൻസ് ചെയർമാൻ പാസ്റ്റർ സാം പി. ജോസഫ് പ്രസ്താവിച്ചു.
സാധരണക്കാരായ സുവിശേഷകരുടെയും വിശ്വാസികളുടെയും അദ്ധ്വാന ഫലമാണ് ഓരോ സ്ഥലത്തുമുള്ള യുപിഎഫ് കൂട്ടായ്മകളും പാസ്റ്ററ്റേഴ്സ് ഫെലോഷിപ്പുകളും. അരനൂറ്റാണ്ടായി പെന്തെക്കോസ്തിൻ്റ മുഖശോഭയായ ഗുഡ്ന്യൂസ് വീക്കിലി മുന്നോട്ടുവച്ച പ്രഖ്യാപിത ലക്ഷ്യമായ സഭകളുടെ ഐക്യവും സഹകരണവും ഓരോ ഗ്രാമങ്ങളിൽ ഐക്യ കൂട്ടായ്മകൾ ഉടെലെടുക്കാൻ കാരണമായി. നാലുപതിറ്റാണ്ടിലേറെയായി കുന്നംകുളം , മല്ലപ്പള്ളി, തിരുവല്ല പോലുള്ള സ്ഥലങ്ങളിലെ യുപിഎഫ് കൂട്ടായ്മകൾ നാടിൻ്റെ സ്പന്ദനമായി ചരിത്രത്തിലിടം സ്ഥാപിച്ചത് ആർക്കും അവഗണിക്കാനാവില്ല. ഓരോ സ്ഥലത്തേയും യു പി എഫുകൾ ആ നാടിൻ്റെ സംസകാരവും ചരിത്ര തൂണുകളുമാണ്. ഒത്തൊരുമിച്ചുള്ള പ്രവർത്തനം നാടിനു ഐശ്വര്യവുമാണെന്നും അദ്ദേഹം പറഞ്ഞു.
കുന്നംകുളം യുപിഎഫ് ജൂൺ 22 ഞായറാഴ്ച കുന്നംകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച അവാർഡ് ദാനവും ഗാനസന്ധ്യയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുഡ്ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റർ സജി മത്തായി കാതേട്ട് അവാർഡ് വിതരണം നിർവഹിക്കുന്നു
ക്രൈസ്തവ കൈരളിക്ക് ഒട്ടേറെ ഗാനങ്ങൾ സമ്മാനിച്ച കുന്നംകുളത്തെ ക്രൈസ്തവ ഗാനരചയിതാക്കളായ റ്റി.പി. മാത്യു സന്യാസി, പാസ്റ്റർ: പി.വി. ചുമ്മാർ, പാസ്റ്റർ കെ.വി. ജോസഫ്(ഇട്ടിയേര ഉപദേശി), വി. നാഗൽ, കെ.വി ചേറു ഉപദേശി, സി.വി.തരപ്പൻ ഉപദേശി, പി.വി. തൊമ്മി ഉപദേശി, പാസ്റ്റർ ഭക്തവൽസലൻ തുടങ്ങിയവരുടെ ഗാനങ്ങളുടെ സംഗീതാവിഷ്കാരവും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണ സമ്മാനവും നടന്നു.
ഡോ.സാജൻ സി. ജേക്കബ് ഗാനാവതരണം നടത്തുന്നു
ഗുഡ്ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റർ സജി മത്തായി കാതേട്ട് എസ്.എസ്.എൽ.സി. പ്ലസ് ടുവിന് ഫുൾ എ പ്ലസ് നേടിയ കെനസ്സ് കെ.കോശി, സ്നേഹ പി.എസ്, അക്സ പി.എം, സിസി സത്യൻ എന്നിവർക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു.
യുപിഎഫ്. ചെയർമാൻ പാസ്റ്റർ ഇ.ജി ജോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. സാജൻ സി. ജേക്കബ്, ഇവാ. റോയ്സൺ ഐ ചീരൻ എന്നിവർ ഗാനാവതരണം നടത്തി. കൃപാ വോയ്സ്, തൃശൂർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി പാസ്റ്റർ അനിൽ തിമോത്തി പ്രസംഗിച്ചു. പ്രസിഡണ്ട് പാസ്റ്റർ ബെന്നി ജോസഫ് സ്വാഗതവും സെക്രട്ടറി പാസ്റ്റർ പി.ജെ ജോണി നന്ദിയും പറഞ്ഞു.
Advertisement






















































