പാസ്റ്റർ കെ.എം. ജോസഫ്: ഭാരതത്തിൽ പെന്തെക്കോസ്തിനെ പ്രജ്വലിപ്പിച്ച ആത്മീയ നേതാവ് 

പാസ്റ്റർ കെ.സി. ജോൺ അനുസ്മരിക്കുന്നു

പാസ്റ്റർ കെ.എം. ജോസഫ്: ഭാരതത്തിൽ പെന്തെക്കോസ്തിനെ പ്രജ്വലിപ്പിച്ച ആത്മീയ നേതാവ് 

പാസ്റ്റർ കെ.എം. ജോസഫ്: ഭാരതത്തിൽ പെന്തെക്കോസ്തിനെ പ്രജ്വലിപ്പിച്ച ആത്മീയ നേതാവ് 

ഐപിസി മുൻ ജനറൽ പ്രസിഡന്റും പവർവിഷൻ ചെയർമാനുമായ പാസ്റ്റർ കെ.സി. ജോൺ അനുസ്മരിക്കുന്നു 

യെരുശലേം ദേവാലയത്തിലെ കത്തിജ്വലിച്ചു നിന്ന തങ്കവിളക്ക് പോലെ ശോഭിച്ചിരുന്ന പാസ്റ്റർ കെ.എം. ജോസഫ് ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. ദീർഘ വർഷങ്ങൾ അദ്ദേഹവുമായി ഒന്നിച്ച് ശുശ്രൂഷകൾ ചെയ്യുവാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. തികഞ്ഞ ആത്മീയനും ഉപദേശ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത വ്യക്തിയായിരുന്നു പാസ്റ്റർ കെ.എം. ജോസഫ്.

ദുരുപദേശങ്ങൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ചിരുന്ന അദ്ദേഹം അദ്ദേഹം സഭ ഭരണത്തിലും പ്രത്യേക ദീർഘവീക്ഷണവും വിശാലമനസ്സും സമന്വയിച്ചിരുന്ന വ്യക്തിയായിരുന്നു. വടക്കൻ തിരുവിതാംകൂറിൽ നിരവധി സഭകൾക്ക് ആരംഭം കുറിച്ചതും അദ്ദേഹത്തിൻറെ ദർശനമായിരുന്നു. ദർശനം, വിശ്വാസം, ആത്മശക്തി, പ്രാർത്ഥന എന്ന നാല് തീം ആയിരുന്നു അദ്ദേഹത്തിൻറെ പ്രസംഗ വിഷയം.

അദ്ദേഹത്തിൻറെ വേർപാട് സഭയ്ക്ക് ഉണ്ടാക്കിയത് ഏറ്റവും വലിയ നഷ്ടമാണ്. യേശുക്രിസ്തുവിന്റെ മടങ്ങിവരവിന്റെ കാഹളം ധ്വനിക്കുമ്പോൾ തേജോരൂപിയായി പാസ്റ്റർ കെ.എം ജോസഫിനെ കാണാമെന്ന പ്രത്യാശ കുടുംബത്തെയും സഭകളെയും കർതൃദാസന്മാരെയും ധൈര്യപ്പെടുത്തട്ടെ.