പാലക്കാട് നോർത്ത് സെൻ്റർ പി.വൈ.പി.എ യുടെ പരസ്യയോഗവും മുറ്റത്ത് കൺവെൻഷനും

പാലക്കാട് നോർത്ത് സെൻ്റർ പി.വൈ.പി.എ യുടെ പരസ്യയോഗവും മുറ്റത്ത് കൺവെൻഷനും

വാർത്ത: പാസ്റ്റർ ഷാജി പെരിന്തൽമണ്ണ

പാലക്കാട് :  ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പി.വൈ.പി.എ ഒരുക്കുന്ന പരസ്യയോഗവും മുറ്റത്ത് കൺവെൻഷനും രണ്ടു ദിവസങ്ങളിലായി നടക്കും. ഏപ്രിൽ 15ന് മുണ്ടൂർ ഭാഗങ്ങളിൽ പരസ്യയോഗവും വൈകിട്ട് പൂതാനൂർ സജിയുടെ ഭവനാങ്കണത്തിൽ  മുറ്റത്ത് കൺവെൻഷനും നടക്കും. പാസ്റ്റർ ഫിലിപ്പ് തോമസ് (പാലക്കാട്) ദൈവ വചനം സംസാരിക്കും.

എപ്രിൽ 16ന്  പകൽ കാഞ്ഞിരപ്പുഴ, പാലക്കയം ഭാഗങ്ങളിൽ പരസ്യ യോഗവും വൈകിട്ട് ക്രൈസ്റ്റ് ഫോളവേഴ്‌സ് പ്രയർ ഹോം മുറ്റത്ത് യോഗവും നടക്കും. പാസ്റ്റർ വിനു ജോയി (അട്ടപ്പാടി) പ്രസംഗിക്കും.

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പി.വൈ.പി.എയ്ക്ക് പാസ്റ്റർ ബിജോ ചാക്കോ (പ്രസിഡൻ്റ്), പാസ്റ്റർ മാത്യൂസ് ചാക്കോ (സെക്രട്ടറി), ബ്രദർ രാജു (ട്രഷറാർ) എന്നിവർ നേതൃത്വം നൽകും.