ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റ് പ്രസിഡന്റായി പാസ്റ്റർ ഡോ. കെ.പി. മാത്യു  ചുമതലയേറ്റു

ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റ് പ്രസിഡന്റായി പാസ്റ്റർ ഡോ. കെ.പി. മാത്യു  ചുമതലയേറ്റു

ബിലാസ്പൂര്‍ : ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റിന്റെ പുതിയ പ്രസിഡൻറ് ആയി പാസ്റ്റർ ഡോ. കെ.പി മാത്യു ചുമതലയേറ്റു. ആരോഗ്യകാരണങ്ങളാൽ സ്ഥാപക പ്രസിഡൻറ് പാസ്റ്റർ കുരുവിള എബ്രഹാം ചുമതല മാറിയ സാഹചര്യത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. വൈസ് പ്രസിഡൻ്റ് പാസ്റ്റർ ബിനോയി ജോസഫ്, സെക്രട്ടറി പാസ്റ്റർ സുനിൽ എം എബ്രഹാം, ജോയിൻ്റ് സെക്രട്ടറി കേശബറാം ബാഗേൽ ട്രഷറർ ടി.എ തോമസ് എന്നിവരാണ് മറ്റു ഭാരവാഹികൾ.

നാൽപ്പതിൽപരം വർഷങ്ങൾ  ക്രിസ്തീയ ശുശ്രൂഷയിൽ ആയിരിക്കുന്ന  പാസ്റ്റർ കെ.പി മാത്യു, ദീർഘവർഷങ്ങൾ വിവിധ സെമിനാരികളിൽ അധ്യാപകനായും, ഇന്ത്യയിലും, കുവൈറ്റിലും, അമേരിക്കയിലുമായി വിവിധ സ്ഥലങ്ങളിൽ സീനിയർ പാസ്റ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചില വർഷങ്ങളായി വിവിധ നിലകളിൽ ഛത്തീസ്ഗഡ് സ്റ്റേറ്റ് ഐപിസി മിനിസ്ട്രിയുടെ ഭാഗമായി ചേർന്ന് പ്രവർത്തിച്ചുവരികയായിരുന്നു. നിലവിൽ  ഡാളസ് ഐപിസി ടാബർനാക്കിൽ സഭാ ശുശ്രൂഷകനാണ്.

മല്ലപ്പള്ളി, ആനിക്കാട് കരിമ്പനാമണ്ണിൽ പരേതരായ പാസ്റ്റർ കെ പി ഫിലിപ്പിന്റെയും, ശോശാമ്മയുടെയും മകനാണ്. മിനി മാത്യുവാണ് ഭാര്യ. ഫിലിപ്പ് മാത്യു, ജിൻസി മാത്യു എന്നിവർ മക്കളാണ്.

Advertisement