യുവജന മാസയോഗവും ലഹരി വിരുദ്ധ സന്ദേശ റാലിയും ഓഗ. 15ന്

യുവജന മാസയോഗവും ലഹരി വിരുദ്ധ സന്ദേശ റാലിയും ഓഗ. 15ന്

പിറവം : ഐപിസി പിറവം സെൻറ്ററിനു കീഴിലുള്ള എബനേസർ മണീട്  സഭയുടെ ആഭിമുഖ്യത്തിൽ മണീട് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ്15ന് യുവജന മാസയോഗവും പിവൈപിഎ പ്രവർത്തനോത്ഘാടനവും നടക്കും. അസോസിയേറ്റ് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ കെ.പി. വർഗീസ് ഉത്ഘാടനം നിർവഹിക്കും. പിവൈപിഎ പ്രസിഡൻ്റ് പാസ്റ്റർ അനീഷ് ആനന്ദ് അദ്ധ്യക്ഷത വഹിക്കും.

ഇവാ. ഷാർലറ്റ് പി. മാത്യു മുഖ്യ സന്ദേശം നൽകും. ശേഷം മണീട് കവലയിൽ നിന്നും ലഹരി വസ്തുക്കൾക്കെതിരെയുള്ള റാലി മണീട് പഞ്ചായത്ത് പ്രസിഡൻ്റ് പോൾ വർഗീസ് ഉത്ഘാടനം ചെയ്യു.  വാർഡ് മെമ്പർ ശോഭ ഏലിയാസ് ആശംസ അറിയിക്കും. പാസ്റ്റർ ജോമോൻ തൊടുപുഴ വചന സന്ദേശം നൽകും.. സംഗീത ശുശ്രൂഷ പിറവം സെൻറർ പി വൈ പി എ നിർവഹിക്കും.

Advertisement 

Advertisement