ശുശ്രൂഷകൻ്റെ പഠനമുറി
ശുശ്രൂഷകൻ്റെ പഠനമുറി

ശുശ്രൂഷകരുടെ അടച്ചിട്ട രണ്ട് മുറി കളിൽ ഒന്നാമത്തേത്, പ്രാർഥനാ മുറിയും രണ്ടാമത്തേത്, പഠന മുറിയുമാണ്. വായനയും പഠനവും ശുശ്രൂഷകൾക്ക് പ്രത്യേകിച്ചു കൃപാവര ശുശ്രൂഷകൾക്ക് എതിരാണ് എന്ന തെറ്റിദ്ധാരണ നമ്മുടെയി ടയിൽ എങ്ങനെയോ പരന്നിട്ടുണ്ട്. അതു തികച്ചും തെറ്റാണെന്ന് മാത്രമല്ല, ശുശ്രൂ ഷയുടെ വളർച്ചയ്ക്ക് തടസ്സവുമാകാം. വിദ്യാഭ്യാസം എന്നത് നേടിയെടുക്കുന്ന അക്കാദമിക് ഡിഗ്രിയെക്കാൾ ഉപരി അ വബോധമാണ്, പരിശീലനമാണ്. അത് രൂപപ്പെടുത്തലും തിരിച്ചറിവുമാണ്.
ലോകം കണ്ട ഏറ്റവും ശ്രേഷ്‌ഠനായ ഗുരു യേശുക്രിസ്തുവാണ്. അവിടുന്ന് ശിഷ്യന്മാരെ പഠിപ്പി ച്ചു. പഠിക്കാൻ (മനസ്സിലാക്കാൻ) പ്രയാസമുള്ള കാര്യങ്ങൾ യേശുക്രിസ്തു പൊരുൾ തിരിച്ചും ശുശ്രൂഷയ്ക്കുള്ള മാർഗ നിർദ്ദേശങ്ങളും പരിശീലനവും യേശു കൊടുക്കുന്നു. ശുശ്രൂഷ കഴിഞ്ഞ് തിരിച്ചു വന്നവരെ യേശു വിലയിരുത്തലിനു വിധേയ രാക്കി. ലക്ഷ്യം എന്തായിരിക്കണമെന്ന് കുറെക്കൂടെ ഉറപ്പിച്ചു പറഞ്ഞുകൊടുത്തു. ഞങ്ങളെ പ്രാർഥിപ്പാൻ പഠിപ്പിക്കണമേ എന്ന് ശിഷ്യന്മാർ ആവശ്യപ്പെട്ടു. 'നിങ്ങൾ പ്രാർഥിക്കുമ്പോൾ ചൊല്ലേണ്ടിയതു' എന്നു തുടങ്ങി യേശു അവരെ പ്രാർഥിപ്പാൻ പഠിപ്പിച്ചു (ലൂക്കോസ് 11:1-3).
തിമൊഥെയോസിനോടു വിശുദ്ധ പൗലൊസ് പറയുന്ന 'നീ പല സാക്ഷികളുടെ മുമ്പാകെ എന്നോടു കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിപ്പാൻ സമർഥരായ വിശ്വസ്‌തമനുഷ്യരെ ഭരമേല്പിക്ക' (2 തിമൊ. 2:2) എന്ന നിർദ്ദേശം ശ്രദ്ധിക്കുക.
പൗലൊസ് ഇങ്ങനെ തുടരുന്നു. 'നീയോ ഇന്നവരോടു പ ഠിച്ചു എന്ന് ഓർക്കുകയും ക്രിസ്‌തുയേശുവിങ്കലുള്ള വിശ്വാ സത്താൽ നിന്നെ രക്ഷയ്ക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യം മുതൽ അറിയുകയും ചെയ്യുന്ന തുകൊണ്ട് നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്ക" (3:14,15). പഠിക്കുക, പഠിപ്പിക്കുക, അതിൽ നി ലനിൽക്കുക എന്നീ പ്രബോധ നങ്ങൾ തൻ്റെ അരുമശിഷ്യനു നൽകുമ്പോൾ പൗലൊസിനു തൻ്റെ ജീവിതത്തിൽ അതിന്റെ നിറവ് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്.
അതുകൊണ്ടാണ് ഞാൻ ത്രോവാസിൽ കർപ്പോസിന്റെ പക്കൽ വച്ചേച്ചു പോന്ന പുതപ്പും പുസ്‌തകങ്ങളും വിശേഷാൽ ചർമ്മ ലിഖിതങ്ങളും നീ വരുമ്പോൾ കൊണ്ടുവരി ക (4:13) എന്ന് പൗലൊസ് വ്യക്തമാക്കിയിരിക്കുന്നത്.
യേശുക്രിസ്തുവിൻ്റെ ജീവിതം, ശുശ്രൂഷ, മരണം, ഉയർത്തെഴുന്നേൽപ് എന്നിവ സുവിശേഷകന്മാർ എഴുതിവച്ചതുകൊണ്ടാണ് നമുക്ക് അത് കരങ്ങളിൽ ലഭ്യമായത്. അപ്പൊസ്തലന്മാർ ലേഖനങ്ങളിലൂടെ വീണ്ടും ശക്തമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകി. അവ പുതിയ നിയമ സഭയ്ക്ക് വിലപ്പെട്ട നിധിക ളാണ്. ഉപദേശവും, പഠിപ്പിക്കലും, വേദശാസ്ത്ര രൂപീകരണവും സഭയ്ക്ക് പ്രധാനമാണ്.
'ദി പാസ്റ്റർ ആന്റ് ഹിസ് റീഡിം ഗ്' എന്ന ലേഖനത്തിൽ റ്റോണി റെ യങ്കെ എഴുതിയിരിക്കുന്നത് ഇവിടെ പ്രസക്തമാണ്. “എന്നെ സംബന്ധിച്ച് സാക്ഷരത എന്നത് ക്രിസ്‌തു കേന്ദ്രീ കൃതമായ വിശ്വദർശനം പുസ്‌തക വായനയിലൂടെ ഉണ്ടാകുന്ന പ്രവർ ത്തിയാണ്. സത്യം, നന്മ, സൗന്ദര്യം, ജീവിത രൂപാന്തരം, ആനന്ദം, ആരാധന എന്നിവ കണ്ടെത്താൻ അതു സഹാ യിക്കുന്നു",
യരുശലേമിൽ നിന്നും ഗസെക്കു ള്ള നിർജ്ജനവഴിയിലേക്കു പോകു വാൻ നിയോഗം ലഭിച്ച ഫിലിപ്പോസ് എത്യോപ്യാ രാജ്ഞിയുടെ മേൽവി ചാരകൻ യെശയ്യാവിൻ്റെ പുസ്‌തകം വായിക്കുന്നതു കാണുന്നു.
നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ എന്ന് ഫിലിപ്പോസ് ചോദിക്കുന്നു. വായിച്ചാൽ മനസ്സിലാകുന്നുണ്ടോ എന്ന് ഫിലിപ്പോസ് ചോദിക്കുമ്പോൾ മനസ്സിലായിട്ടില്ലെങ്കിൽ മനസ്സിലാക്കി ക്കൊടുക്കാൻ തനിക്ക് കഴിയും എന്ന ധൈര്യം ഉണ്ടായിരുന്നു. പുസ്‌തക ത്തിലെ പൊരുൾ തിരിച്ചുകൊടുക്കാൻ ഫിലിപ്പോസ് ഉപദേശിക്ക് കഴിഞ്ഞ തുകൊണ്ടാണ് എത്യോപ്യനെ യേ ശുക്രിസ്തു വിനുവേണ്ടി നേടാൻ കഴിഞ്ഞതും അവനെ സ്നാനപ്പെ ടുത്തുവാൻ ഇടയായതും. അർഥം സ്വയം മനസ്സിലാക്കിക്കൊടുക്കുക എന്ന ക്രിസ്തീയ ദൗത്യത്തിൽ പ ഠനം, വായന, പൊരുൾ തിരിച്ചു കൊ ടുക്കുക എന്നിവയ്ക്ക് പ്രാധാന്യമു ണ്ടെന്ന് ഈ സംഭവം വ്യക്തമാക്കു ന്നു. വായന അറിയുന്ന എത്യോപ്യന് അർഥം അറിയാതെ വായിക്കുമ്പോൾ വായനയും അർഥവും അറിയാവുന്ന ഫിലിപ്പോസ് അവനെ ആത്മീയ സാ ക്ഷരതയിലേക്ക് നയിച്ചത് ഇവിടെ നാം മനസ്സിലാക്കേണ്ടതുണ്ട്.
പ്രാർഥന പോലെ തന്നെ പഠനവും പ്രധാനമാണ്. ബൈബിൾ വായിക്കുകയും ധ്യാനിക്കുകയും പഠിക്കുകയും ചെയ്യുക. അനുഭവ പരിചയവും അറിവും ഉള്ളവരിൽ നിന്ന് പഠിക്കുക. പുസ്തകങ്ങൾ വാങ്ങുക, വായിക്കു ക. ബൈബിൾ പഠനഗ്ര ന്ഥങ്ങളുടെ വായന ശീലമാക്കുക.
ഒരു നല്ല ശുശ്രൂഷകൻ പുസ്ത കങ്ങളുടെ കൂട്ടുകാരൻ ആയി രിക്ക ണം. ശാസ്ത്രീയ പഠനഗ്രന്ഥങ്ങളും ജീവചരിത്രങ്ങളും വായനയുടെ ഭാഗ മാകണം. വായിക്കുവാൻ തിരഞ്ഞെ ടുക്കുന്ന പുസ്തകങ്ങളുടെ ആധികാരികത ഉറപ്പുവരുത്തണം.
പ്രസിദ്ധനായ ബേക്കൺ വായന യെക്കുറിച്ചും എഴുത്തിനെ ക്കുറിച്ചും പറഞ്ഞത് ഓർക്കുക. വായന പൂർ ണ്ണമനുഷ്യനെയും എഴുത്ത് സൂക്ഷ്മ വേദിയായ മനുഷ്യനെയും സൃഷ്ടി (Reading make a full man, writing an exact man).



