ഐപിസി മുണ്ടക്കയം നോർത്ത് സെൻ്റർ 12 മത് കൺവൻഷൻ  ഫെബ്രു. 6 മുതൽ

ഐപിസി മുണ്ടക്കയം നോർത്ത് സെൻ്റർ 12 മത് കൺവൻഷൻ  ഫെബ്രു. 6 മുതൽ

മുണ്ടക്കയം: ഐപിസി മുണ്ടക്കയം നോർത്ത് സെൻ്റർ 12 മത് കൺവൻഷൻ  ഫെബ്രുവരി 6 മുതൽ 9 വരെ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ എരുമേലി റോട്ടറി ഓഡിറ്റോറിയത്തിൽ നടക്കും.

സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് കോശി ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ ജോസഫ് ഏബ്രഹാം, തോമസ് കോശി, അജി ആൻ്റണി, വർഗീസ് എബ്രഹാം, കെ.വി.എബ്രഹാം, ബാബു കൈതമറ്റം, സജി കാനം, ഗ്ലാഡ്സൺ ജേക്കബ്, സന്തോഷ് പീറ്റർ, ബീന ജോൺ എന്നിവർ  പ്രസംഗിക്കും.

ലിവിംഗ് വോയ്സ് ഗോസ്പൽ ടീം വെച്ചുച്ചിറ സംഗീതശുശ്രൂഷ നിർവഹിക്കും. വുമൺസ് ഫെലോഷിപ്പ്, ഉപവാസ പ്രാർത്ഥന ഞായറാഴ്ച രാവിലെ 9.30 ന് സംയുക്ത ആരാധന, സണ്ടേസ്കൂൾ വാർഷികം എന്നിവ നടക്കും.