സ്നേഹമാണ് നീതി

സ്നേഹമാണ് നീതി

പാസ്റ്റർ ബാബു ചെറിയാൻ 

2025 ഒക്ടോബർ11ലെ ഒരു പ്രമുഖ പത്രവാർത്തയാണിത്. ഹൈക്കോടതി ജഡ്ജി എം. പി സ്നേഹലതയുടെ സമയോചിതമായ ഒരു ഇടപെടലാണ് ഈ വാർത്തക്കാധാരം.സുനി ത താജുദ്ദിൻ എന്ന യുവതി ഭർത്താവുമൊത്തു സ്കൂട്ടറിൽ വരികയായിരുന്നു. പാലാരിവട്ടം ബൈപാസിലെ മേൽ പാലത്തിനടിയിൽ വെച്ചു സുനിത സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ബസ്സു തട്ടുകയും റോഡിൽ വീണ യുവതിയുടെ കാലിൽ ബസ്സു കയറുകയും ചെയ്തു.തൊട്ടു പിന്നാലെ ഔദ്യോകികവാഹനത്തിൽ വന്ന വനിത ജഡ്ജി തന്റെ ഔദ്യോകിക വാഹനത്തിൽ സുനിതയെ കിടത്തി സമീപത്തുള്ള മെഡിക്കൽ സെന്റർ ആശുപത്രിയിൽ എത്തിച്ചു.ഡോക്ടർ ഉത്തവാദിത്വം ഏറ്റശേഷമാണ് ജസ്റ്റിസ് സ്നേഹലത കോടതിലേക്കു പോയത് .

കോടതിയിൽ സമയത്തു എത്തുക എന്നത് അലംഘനീയ നിയമമാണ്.നീതി നടത്തേണ്ടവരാണ് ന്യായാധിപർ.അവർ തന്നെ സമയം തെറ്റിച്ചാൽ എന്താ സ്ഥിതി. പക്ഷെ ആ ബഹുമാന്യ ന്യായാധിപ പേരുപോലെ തന്നെ സ്നേഹത്തേക്കാൾ വലുതല്ല നീതിയെന്നു തെളിയിച്ചു.  

ഇതാണ് വിശുദ്ധ ബൈബിളിന്റെ കാതലായ സന്ദേശം. ദൈവം സ്നേഹം തന്നെ.(GOD IS LOVE) . പക്ഷെ ദൈവം നീതിമാനാണ്.[1യോഹന്നാൻ 4:8,16 , സങ്കീർത്തനം 71:19]. "ദൈവമേ നിന്റെ നീതി അത്യുന്നതമായിരിക്കുന്നു". ലോകത്തിൽ പലരുടെയും നീതിയും നീതി ബോധവും പലതരമാണ് .ദൈവം ഇല്ലായെന്നു പഠിപ്പിക്കുന്നവർ അനീതിക്കെതിരെ അനീതി ചെയ്യുന്നു.കത്തിക്കെതിരെ കത്തി. തോക്കിനെതിരെ തോക്ക് .

മത ഭക്തന്മാരിൽ ചിലരാകട്ടെ മതത്തിനു വേണ്ടി എത്ര പേരെ കൊന്നാലും പുണ്യം എന്ന് കരുതുന്നു.ഇതെല്ലാം വ്യത്യസ്തമായ നീതിയാണ്.എന്നാൽ സാക്ഷാൽ ദൈവ നീതി സകലത്തിനേക്കാളും അത്യുന്നതമാണ്.

അതാണ് 2000 വർഷങ്ങൾക്കു മുമ്പ് കാൽവറിയിൽ വെളിപ്പെട്ടത്.ദൈവത്തിന്റെ സ്നേഹവും ദൈവത്തിന്റെ നീതിയും ഒന്നിച്ചു സമ്മേളിച്ചു ക്രൂശിൽ.അത്യുന്നതമായ നീതി നിമിത്തം യേശുക്രിസ്തു കഠിനമായ ശിക്ഷ ഏറ്റു.അല്പം പോലും കരുണ ക്രൂശിൽ കണ്ടില്ല."എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്നെ കൈ വിട്ടതെന്ത്?" എന്ന നിലവിളി നൂറ്റാണ്ടുകളായി മുഴങ്ങുന്നു.അത്യുന്നതമായ ദൈവ നീതി മൗനം മാത്രം ഉത്തരമായി നൽകി.അപ്പോൾ തന്നെ പാപികളായ മനുഷ്യവർഗ്ഗത്തോടുള്ള സ്നേഹം അതെ ക്രൂശിൽ വെളിപ്പെട്ടു. "ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിച്ചു."(റോമൻ 5:8 .)"ദൈവം തന്റെ ദീർഘക്ഷമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുക നിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ ; താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവരെ നീതികരിക്കുന്നവനും ആകേണ്ടതിന്നു ഈ ക്കാലത്തും തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ താൻ തന്നെ അങ്ങനെ ചെയ്തു."

സ്നേഹിതരെ, ദൈവത്തിന്റെ സ്നേഹവും നീതിയും പ്രദർശിപ്പിക്കപ്പെട്ട കാൽവറി ക്രൂശിനെ ഒന്നുകൂടി ഗ്രഹിക്കാൻ ശ്രമിക്കുക.

ജസ്റ്റിസ് സ്നേഹലത അനേക നാളായി നീതി നടത്തുകയാണ് നമ്മുടെ ബഹുമാനപെട്ട ഹൈകോടതിയിൽ.എന്നാൽ കഴിഞ്ഞ ദിവസം പാലാരിവട്ടത്ത് ആ ബഹുമാന്യ വനിതയുടെ മനുഷ്യസ്നേഹവും കരുണയും വെളിപ്പെട്ടു.ഈ പ്രവർത്തിയുടെ ഫലം സുനിത താജ്ജുദ്ദിന് മാത്രമാണ് ലഭിച്ചതെങ്കിൽ , ക്രൂശിലെ മഹാ സംഭവത്തിന്റെ ഫലം അനേകലക്ഷങ്ങൾ നൂറ്റാണ്ടുകളായി അനുഭവിക്കുന്നു. ഇന്നും വിശ്വസിക്കുന്നവർക്ക് അത് പ്രാപിക്കാം...

Advt.