ജോണി ലൂക്കോസ്, സണ്ണിക്കുട്ടി ഏബ്രഹാം, ദയാബായി എന്നിവർ മുഖ്യ പ്രഭാഷകർ; മലയാളി പെന്തെക്കോസ്ത് മീഡിയ കോൺഫറൻസ് നവം. 23 മുതൽ
മലയാളി പെന്തെക്കോസ്ത് മീഡിയ കോൺഫറൻസ് നവംബർ 23 മുതൽ
പ്രശസ്ത മാധ്യമ പ്രവർത്തകരായ ജോണി ലൂക്കോസ്, സണ്ണിക്കുട്ടി ഏബ്രഹാം, സാമൂഹിക പ്രവർത്തക ദയാബായി എന്നിവർ മുഖ്യ പ്രഭാഷകർ
കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ മൂന്നാമത് മീഡിയ കോൺഫറൻസ് നവംബർ 23 മുതൽ 25 വരെ ദിവസവും വൈകിട്ട് 8 മണിക്ക് (ഇന്ത്യൻ സമയം) സൂം പ്ലാറ്റ്ഫോമിൽ നടക്കും.
ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർ ദേശീയ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ് (യു എസ് എ) ഉദ്ഘാടനം ചെയ്യും. മീഡിയ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസ് അധ്യക്ഷത വഹിക്കും. മനോരമ ചാനൽ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്, ജയ്ഹിന്ദ് ടി വി മുൻ ചീഫ് എഡിറ്റർ സണ്ണിക്കുട്ടി ഏബ്രഹാം, പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായി, ഡോ. ആനി ജോർജ്, പി.ജി. വർഗീസ്, ഡോ. കെ.ജെ. മാത്യു എന്നിവർ പ്രസംഗിക്കും. കുട്ടിയച്ചൻ, ഡോ. ബ്ലെസ്സൻ മേമന, എബിൻ അലക്സ് (കാനഡ) എന്നിവർ ഗാനങ്ങൾ ആലപിക്കും.
ഇന്ത്യ, ഗൾഫ്, യു എസ് എ, കാനഡ, യൂറോപ്പ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ക്രൈസ്തവ എഴുത്തുകാരും മാധ്യമ പ്രവർത്തകരും അഭ്യുദയ കാംക്ഷികളും പങ്കെടുക്കും.
ത്രിദിന കോൺഫറൻസിൽ ആനുകാലിക വിഷയങ്ങൾ, പ്രമേയങ്ങൾ, ഭാവി പ്രവർത്തങ്ങൾ എന്നിവ ചർച്ച ചെയ്യുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, മീഡിയ കൺവീനർ സജി മത്തായി കാതേട്ട് എന്നിവർ അറിയിച്ചു.
ZOOM ID: 844 6576 5166
PASSCODE : 2023
Advertisement