ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് കേരളയുടെ  ചേലക്കര മണ്ഡലം മെഡിക്കൽ വിംഗിൻ്റെ ഉദ്ഘാടനം പഴയന്നൂരിൽ നടന്നു

ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് കേരളയുടെ  ചേലക്കര മണ്ഡലം മെഡിക്കൽ വിംഗിൻ്റെ ഉദ്ഘാടനം പഴയന്നൂരിൽ നടന്നു

പഴയന്നൂർ:  ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് കേരളയുടെ  ചേലക്കര മണ്ഡലം മെഡിക്കൽ വിംഗിൻ്റെ  രുപീകരണവും ഉദ്ഘാടനവും പഴയന്നൂർ ഏ.ജി സഭയിൽ  നടന്നു. സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ ഷിജു. കുര്യാക്കോസ് ഉദ്ഘാടനം നിർവ്വഹിച്ചു. ചേലക്കര മണ്ഡലം പ്രസിഡൻ്റ് പി.എം അബ്രാഹാം അദ്ധ്യഷനായിരുന്നു.ജില്ല പ്രസിഡൻ്റ്  ബാബു മാത്യൂ, ചേലക്കര മണ്ഡലം സെക്രട്ടറി എ. ബെൽജി, പാസ്റ്റർമാരായ ഡേവിഡ്, ഷാജൻ, റെജി, ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫര്‍മസിസ്റ്റ്, ലാബ് ടെക്‌നിഷ്യന്‍, ആശാ വര്‍ക്കേഴ്‌സ്, റേഡിയോളോജി ടീം, ഡയാലിസിസ് ടീം തുടങ്ങി ആതുര സേവന രംഗത്തെ പ്രഗത്ഭര്‍ ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് കുറഞ്ഞ ഫീസില്‍ പരിചരണം ഉറപ്പാക്കുകയാണ് ലക്ഷ്യം.

തളർവാത രോഗികൾ, ഡയാലിസിസ് രോഗികൾ, ഓനസിക രോഗികൾ, കാൻസർ രോഗികൾ, ഹൃദ്രോഗികൾ, ഷുഗർ പേഷ്യൻ്റ്സ്, കിഡ്‌നി രോഗികൾ ഇവരുടെ സഹായത്തിനായി സംഘടപ്രവർത്തകർ ഉണ്ടായിരിക്കുമെന്ന്  ഭാരവാഹികൾ പറഞ്ഞു.

Advertisement