ഇന്ത്യയിലെ നിർദ്ദിഷ്ട FCRA ഭേദഗതിക്കെതിരെ യുഎസ് കോൺഗ്രസ് അംഗം റൈലി മൂർ
ന്യൂഡൽഹി: ഇന്ത്യയിലെ നിർദ്ദിഷ്ട വിദേശ സംഭാവന നിയന്ത്രണ നിയമം (FCRA) ഭേദഗതിക്കെതിരെ അമേരിക്കൻ കോൺഗ്രസ് അംഗം റൈലി എം. മൂർ വിമർശനം ഉന്നയിച്ചു.
ക്രിസ്തു ശിഷ്യൻ തോമാശ്ലീഹാ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന് ഏതാനും ദശകങ്ങൾക്കുശേഷം തന്നെ മലബാർ തീരത്ത് എത്തിയതുമുതൽ ഇന്ത്യയിൽ ക്രൈസ്തവ സാന്നിധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ റൈലി മൂർ, ഈ ദീർഘമായ ക്രൈസ്തവ ചരിത്രം നിലനിൽക്കുമ്പോഴും ഇന്ത്യയുടെ പാർലമെന്റ് FCRA ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നത് ക്രൈസ്തവർക്ക് എതിരെ ഉള്ള ഗവണ്മെന്റ് നീക്കമായി FCRA ഭേദഗതിയെ ചൂണ്ടി കാട്ടി തന്റെ x പോസ്റ്റിൽ കുറിച്ചു.
നിർദ്ദിഷ്ട ഭേദഗതിയിലൂടെ സഭകളുടെയും മതപരമായ ചാരിറ്റി സ്ഥാപനങ്ങളുടെയും മേൽ സർക്കാർ ഏറ്റെടുക്കലിന് വഴിയൊരുങ്ങുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
“ഇത് ക്രൈസ്തവർക്കെതിരായ വ്യക്തമായ ആക്രമണമാണ്,” എന്ന് റൈലി മൂർ പ്രതികരിച്ചു. ഈ രീതിയിൽ ബിൽ മുന്നോട്ടുപോയാൽ, അത് അമേരിക്ക–ഇന്ത്യ ഉഭയകക്ഷി ബന്ധത്തിൽ വലിയ ആശങ്കയ്ക്ക് കാരണമാകുന്ന വിഷയമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ അമേരിക്കൻ കോൺഗ്രസ് അംഗത്തിന്റെ ഈ പ്രതികരണം ശ്രദ്ധേയമായിരിക്കുകയാണ്.




