പുളിക്കൽക്കവലയിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി പാമ്പാടി സെന്റർ പിവൈപിഎ
പാമ്പാടി: പിവൈപിഎ പാമ്പാടി സെൻ്ററിൻ്റെ നേതൃത്വത്തിൽ പാമ്പാടി അലൻ ആൻഡ് ഹാബർ കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പുളിക്കൽക്കവല സീയോൻ ഗ്രൗണ്ടിൽ നടന്ന ക്യാമ്പ് കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫ. റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു.
പിവൈപിഎ പ്രസിഡന്റ് പാസ്റ്റർ ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ മുഖ്യപ്രഭാഷണം നടത്തി. ലാലു തോപ്പിൽ, ബിന്ദു ഏലിയാസ്, കെവിൻ ഫിലിപ്പ് സാബു, കൊച്ചുമോൻ തോപ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ജോസി ജോസഫ് സ്വാഗതവും യോശുവ അനീഷ് നന്ദിയും രേഖപ്പെടുത്തി. ക്യാമ്പിന്റെ വിജയത്തിനായി ഷോൺ സി. ഷാജി, നോബിൾ ബിനോ, കെവിൻ ജോൺ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. പാസ്റ്റർമാരായ ഷാജി മർക്കോസ്, ചാക്കോ മാത്യു എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
വാർത്ത: യോശുവ അനീഷ്, പബ്ലിസിറ്റി കൺവീനർ

