ക്രിസ്തുമസ് സന്ദേശവും സംഗീത വിരുന്നും ഡിസം. 21 ന്

ക്രിസ്തുമസ് സന്ദേശവും സംഗീത വിരുന്നും ഡിസം. 21 ന്

തിരുവനന്തപുരം: യുണൈറ്റഡ് പെന്തകോസ്ത് കൗൺസിൽ കാട്ടാക്കട താലൂക്കിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്രിസ്തുമസ് സന്ദേശവും സംഗീത വിരുന്നും ഭക്ഷ്യകിറ്റ് വിതരണവും ഡിസംബർ 21 ന് ഇന്ന് വൈകുന്നേരം 4.30 മുതൽ  തിരുവനന്തപുരം ചക്കിപാറ (ജംഗ്ഷന് സമീപം) കൊണ്ണിയൂരിൽ നടക്കും. പാസ്റ്റർ D റോബിൻസൺ അധ്യക്ഷത വഹിക്കും.പാസ്റ്റർ സുരൻ സീനയ് (യുപിസി ദേശിയ ട്രഷറാർ) ഉൽഘാടനം ചെയ്യും. യുപിസി ദേശിയ പ്രസിഡൻ്റ്  ബാബു പറയത്തുക്കാട്ടിൽ ക്രിസ്തുമസ് സന്ദേശം നൽകും.  ജി.സ്റ്റീഫൻ എംഎൽഎ ഭക്ഷ്യകിറ്റ് വിതരണം ഉൽഘാടനവും നടത്തും.റവ. പി.കെ യേശുദാസ് മുഖ്യപ്രഭാഷണവും നടത്തും.

ഭാരവാഹികളായ ജപൽദാസ്,  കെ.എം ഏബ്രഹാം കുമളി,  ബിജു പൊന്നൂസ്, പാസ്റ്റർ യെശയ്യാ, ഇവാ അനിൽ രാജ്, വിനോദ്, ലാലു, പാസ്റ്റർ എഡ്വവിൻ, പാസ്റ്റർ വിനു തങ്കയ്യാ, പാസ്റ്റർ പ്രേംകുമാർ എന്നിവർ ആശംസകൾ അറിയിക്കും. 

വൈകുന്നേരം 4 മണി മുതൽ യുപിസി കാട്ടാക്കട താലൂക്ക്& പാസ്റ്റർ വിനു തങ്കയ്യ കള്ളിമൂട് നേതൃത്വം നൽകുന്ന സംഗീത വിരുന്നും നടക്കും.