നവാപുർ കൺവെൻഷൻ ഒരുക്കൾ ആരംഭിച്ചു; നവം.5 മുതൽ10 വരെ

നവാപുർ കൺവെൻഷൻ ഒരുക്കൾ ആരംഭിച്ചു; നവം.5 മുതൽ10 വരെ

വാർത്ത: ചാക്കോ കെ തോമസ്

നവാപൂർ (മഹാരാഷ്ട്ര): വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ കൺവെൻഷനായ 44- മത് നവാപൂർ കൺവെൻഷൻ നവംബർ 5 മുതൽ 10 വരെ കരഞ്ചികുർദിയ ഫിലാഡെൽഫിയ കാംപസ് ഗ്രൗണ്ടിൽ നടക്കും.

ഫിലാഡെൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ വാർഷിക കൺവെൻഷൻ കൂടിയായ നവാപൂർ കൺവെൻഷൻ അന്തർദേശീയ പ്രസിഡൻ്റ് റവ.ഡോ.ജോയ് പുന്നൂസ് ഉദ്ഘാടനം ചെയ്യും. 

പാസ്റ്റർമാരായ ഷാജി എം പോൾ ,സൂരജ് പ്രേംമാണി, സലീംഖാൻ, ജോയ് പുന്നൂസ്, പോൾ റ്റി മാത്യൂസ്, ഡോ.ജെസ്പിൻ മലയിൽ എന്നിവർ പ്രസംഗിക്കും.

കൺവെൻഷനിൽ ശുശ്രൂഷക സമ്മേളനം, സഹോദരി സെമിനാർ, യുവജനസമ്മേളനം, കുട്ടികളുടെ സെമിനാർ, ഫിലാഡെൽഫിയ ബൈബിൾ കോളേജ് ബിരുദദാനം, ശുശ്രൂഷകരുടെ ഓർഡിനേഷൻ എന്നിവ നടക്കും.

വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന "മസിഹി മേള " എന്നറിയപ്പെടുന്ന നവാപൂർ കൺവെൻഷൻ ക്രൈസ്തവ സമൂഹത്തിൻ്റെ സന്തോഷസമ്പന്നമായ ആത്മീയ സമ്മേളനമാണ്.

പാസ്റ്റർമാരായ റെജി തോമസ്, അനിൽ മാത്യൂ, ഏബ്രഹാം കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ കൺവെൻഷൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചു.

Advertisement

Advertisement