ധാർമ്മിക ബോധം വളർത്തുന്ന ഇടമാണ് സൺഡേസ്കൂളുകൾ:  എൻ.കെ. പ്രേമചന്ദ്രൻ എം.പി

ധാർമ്മിക ബോധം വളർത്തുന്ന ഇടമാണ് സൺഡേസ്കൂളുകൾ:  എൻ.കെ. പ്രേമചന്ദ്രൻ എം.പി

കൊല്ലം: സൺഡേസ്കൂളുകൾ ധാർമ്മിക ബോധം വളർത്തുന്ന ഇടമാണെന്നും, കുഞ്ഞുങ്ങളിൽ നന്മയുടെ ചിന്ത പകർന്നു നൽകുന്നതിൽ വേദപഠനം നല്ല പങ്കുവഹിക്കുന്നുണ്ടെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്റർ സണ്ടേസ്ക്കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ പഠനോപകരണ വിതരണവും ലഹരിവിരുദ്ധ ബോധവൽക്കരണവും  ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആദ്ദേഹം.   ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്റെർ ശുശ്രൂഷകനും കേരള സ്റ്റേറ്റ് സൺഡേ സ്കൂൾ കോർഡിനേറ്ററുമായ പാസ്റ്റർ ലിജോ ജോസഫ് അധ്യക്ഷത വഹിച്ചു. ഇരുന്നുറോളം കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായ പഠനോപകരണ വിതരണം നടത്തി.

കൊല്ലം സി.ഐ അനിൽകുമാർ  ലഹരി വിരുദ്ധ സന്ദേശവും നടത്തി. അഡ്വ. കൃപാ വിനോദ് ,(കൊല്ലം കോപ്പറേഷൻ കൗൺസിലർ) എന്നിവർ ആശംസകൾ അറിയിച്ചു. സണ്ടേസ്ക്കൂൾ സെക്രട്ടറി ജോൺസൺ ജോസഫ്, വൈ.പി.സി.എ പ്രസിഡന്റ് ഷിജു രാജ്, സെക്രട്ടറി പാസ്റ്റർ ലൈജു ക്ലീറ്റസ്, സെന്റെർ സെക്രട്ടറി പാസ്റ്റർ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement