കരിങ്കുറ്റിമണ്ണിൽ മത്തായി ഏബ്രഹാമിന്റെ ഭാര്യ  ഏലിയാമ്മ ഏബ്രഹാം (93)  ന്യൂയോർക്കിൽ നിര്യാതയായി

കരിങ്കുറ്റിമണ്ണിൽ മത്തായി ഏബ്രഹാമിന്റെ ഭാര്യ  ഏലിയാമ്മ ഏബ്രഹാം (93)   ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭയുടെ സജീവാംഗം റാന്നി ചെട്ടിമുക്ക് കരിങ്കുറ്റിമണ്ണിൽ മത്തായി ഏബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ ഏബ്രഹാം (പൊടിയമ്മ -93) ന്യൂയോർക്കിൽ നിര്യാതയായി. റാന്നി കാച്ചാണത്ത് കുടുംബാഗമാണ്.

സംസ്കാര ശുശ്രുഷകൾ ഒക്ടോ.20, 21 തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഐസിഎ സീനിയർ ശുശ്രൂഷകൻ റവ.സാബു വർഗീസിന്റെ ചുമതലയിൽ ന്യുയോർക്കിൽ നടക്കും.

20 ന് തിങ്കളാഴ്ച വൈകിട്ട് 5 മുതൽ 8.30 വരെ ഇൻഡ്യാ ക്രിസ്ത്യൻ അസംബ്ലി ദൈവസഭയിൽ (100 Periwinkle Rd, Levittown, NY 11756, United States) ഭൗതിക ശരീരം പൊതു ദർശനത്തിനു വയ്ക്കും. 21- ന് ചൊവ്വാഴ്ച രാവിലെ 9 മുതൽ സഭാഹാളിൽ നടക്കുന്ന സംസ്കാര ശുശ്രുഷകൾക്കു ശേഷം 12 ന് പോർട്ട് വാഷിംഗ്‌ടൺ നാസോ ക്നോൾസ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്ക്കരിക്കും. 

മക്കൾ: പാസ്റ്റർ മൈക്കിൾ ജോൺസൺ, അമ്മിണി തോമസ്, ഏബ്രഹാം കെ. ഏബ്രഹാം, ലീലാമ്മ തോമസ്, ജെസി സാമുവേൽ (എല്ലാവരും യുഎസ്എ).

മരുമക്കൾ: ഓതറ പൊന്നോലിൽ ഡെയ്സി ജോൺസൺ, റാന്നി കുടമല പരേതനായ നൈനാൻ തോമസ്, കാനം തയ്യാലയ്ക്കൽ അമ്മിണി ഏബ്രഹാം, കുമ്പനാട് തിക്കോയിപ്പുറത്ത് സാം തോമസ്, പന്തളം കോടിയാട്ട് നൈനാൻ സാമുവേൽ. (എല്ലാവരും യുഎസ്എ)

1984 ൽ കുടുംബമായി അമേരിക്കയിൽ എത്തിയ ഏലിയാമ്മ ഏബ്രഹാം ന്യൂയോർക്ക് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സഭയുടെ സജീവാംഗമാണ്.

വാർത്ത: നിബു വെളളവന്താനം