ഏഴംകുളം കണിയാംപറമ്പിൽ അന്നമ്മ തോമസ് (78) നിര്യാതയായി
അടൂർ: ഐപിസിയിലെ സീനിയർ ശുശ്രൂഷകനായിരുന്ന ഏഴംകുളം കണിയാംപറമ്പിൽ പരേതനായ പാസ്റ്റർ കെ. പി. തോമസിൻ്റെ ഭാര്യ അന്നമ്മ തോമസ് (78) നിര്യാതയായി.
സംസ്കാരം നവം. 7 ന് വെള്ളിയാഴ്ച രാവിലെ 8:30 നു നെടുമൺ ഐപിസി ഹോരേബ് ചർച്ചിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം സഭാ സെമിത്തേരിയിൽ.
ഐപിസി പന്നിവിഴ, ഐപിസി നെല്ലികുന്നം, ഐപിസി പട്ടാഴി , ഐപിസി തട്ട, ഐപിസി കടമ്പനാട്, ഐപിസി അടൂർ, ഐപിസി കൊട്ടാരക്കര ബേർശേബ , നെല്ലിക്കമൺ ഐപിസി, ഐപിസി ചാന്തുകാവ്, ഐപിസി കല്ലിശ്ശേരി എന്നീ സഭകളിൽ ഭർത്താവിനോടൊപ്പം ശുശ്രൂഷയിൽ കൈത്താങ്ങായി നിന്നു.
മക്കൾ: സാം തോമസ് (യുഎസ്), ജോൺസൻ തോമസ്, ജെയിംസ് തോമസ് (യുഎസ്).
മരുമക്കൾ: ഹെപ്സി തോമസ്, ഷീബ തോമസ്, ഹെപ്സിബ തോമസ്
കൊച്ചുമക്കൾ: നിസി, ഫേബ, സ്റ്റീഫൻ, സോഫി, സ്റ്റെഫാനീ, കെസിയ, കെന്നത്ത് തോമസ്.

