ഉന്നക്കാവ് പനവേലിൽ അന്നമ്മ ബെഞ്ചമിൻ (തങ്കമ്മ - 68) നിര്യാതയായി
റാന്നി/പുനലൂർ: ദി പെന്തെക്കോസ്ത് മിഷൻ റാന്നി സെൻ്റർ സഭാഗം ഉന്നക്കാവ് പനവേലിൽ വീട്ടിൽ പരേതനായ തോമസ് പി ബെഞ്ചമിൻ്റെ (ബാബു) ഭാര്യ അന്നമ്മ ബെഞ്ചമിൻ (തങ്കമ്മ - 68) പുനലൂർ പേപ്പർമില്ലിന് സമീപമുള്ള മകളുടെ വസതിയിൽ നിര്യാതയായി. സംസ്കാരം ആഗസ്റ്റ് 26, ചൊവ്വ രാവിലെ 9.30 ന് പുനലൂർ ടിപിഎം സഭാ ഹാളിലെ ശുശ്രൂഷക്ക് ശേഷം സഭയുടെ പുനലൂർ പ്ലാച്ചേരി സെമിത്തേരിയിൽ.
മക്കൾ : സിജു പി. ബെഞ്ചമിൻ (അബുദാബി), ജിജു പി.ബെഞ്ചമിൻ (യുഎഇ), ജിനു പി. ബെഞ്ചമിൻ. മരുമക്കൾ: ഷിജ, സിമി, അജു (യുഎഇ)
കൊച്ചുമക്കൾ :ആൽഫ, ജെറിമി, ജെനിറ്റ, ജെസിക.

