അന്നമ്മ തോമസ് (87) നിര്യാതയായി

തിരുവല്ല: വെണ്ണിക്കുളം പടുതോട് കൊന്നക്കൽ (കൂടത്തിങ്കൽ) വീട്ടിൽ പരേതനായ കെ.ഇ.തോമസിൻ്റെ ഭാര്യ അന്നമ്മ തോമസ് (87) നിര്യാതയായി. പവർവിഷൻ ടി.വി. ഉപദേശക സമിതി അംഗമായ പാസ്റ്റർ അനീഷ് തോമസിൻ്റെ ഭാര്യ ലാക്മിയുടെ വല്യമ്മച്ചിയാണ് മാതാവ്.
സംസ്കാര ശുശ്രൂഷകൾ കല്ലുമല ദൈവസഭയുടെ നേതൃത്വത്തിൽ ജൂൺ 14 ശനിയാഴ്ച രാവിലെ 9 ന് ആരംഭിച്ച് വൈകിട്ട് 3 ന് കീഴ്‌വായ്പൂർ പരിയാരം സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ: ഇടിക്കുള (സണ്ണി), സജി, ഷൈനി.
മരുമക്കൾ: ടെമീന , റീബ, റോയ് മേലേൽ .