ചെന്നൈ ആരക്കോണം ബഥേൽ വീട്ടിൽ ചിന്നമ്മ തോമസ് (77) നിര്യാതയായി
ചെന്നൈ: ആരക്കോണം വിൻറ്റർപെട്ട പിഎംജി സഭയുടെ ആരംഭകാല വിശ്വാസിയും സുവിശേഷകയുമായ ബഥേൽ വീട്ടിൽ ചിന്നമ്മ തോമസ് (77) നിര്യാതയായി.
സംസ്കാരം ജൂലൈ 3 വ്യാഴം രാവിലെ 9 ന് വിന്റർപെട്ട് ബഥേൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
പത്തനംതിട്ട ഇലവുംതിട്ട പച്ചക്കാട്ടിൽ കുടുംബാംഗമാണ്. ഭർത്താവ് . പരേതനായ തോമസ്.
മക്കൾ: ബിനു തോമസ്, മിനി അനിൽ, ബിന്ദു ആന്റണി, ബിജി സത്യാർത്ഥി. മരുമക്കൾ: തോമസ് ഫിലിപ്പ്, അനിൽ, ആന്റണി ഹ്യൂഗൈൻസ്, പാസ്റ്റർ ബാബു സത്യാർത്ഥി ( ബഥേൽ പി.എം.ജി ചർച്ച് അബുദാബി)
വിന്റർപെട്ട പ്രദേശത്തെ ആരംഭകാല മലയാളി പെന്തെക്കോസ്ത് വിശ്വാസിയായ പരേത സുവിശേഷം അറിയിക്കുന്നതിൽ അതീവ ഉത്സാഹിയായിരുന്നു.
തൻ്റെ പ്രവർത്തന ഫലമായി അനേകർ ക്രിസ്തുവിനെ അറിഞ്ഞു സഭയോട് ചേരുവാൻ ഇടയായിട്ടുണ്ട്.
Advertisement




























































