പാസ്റ്റർ പി.റ്റി.അലക്സാണ്ടറുടെ ഭാര്യ എൽസമ്മ അലക്സാണ്ടർ (65) നിര്യാതയായി
കോട്ടയം: ഐപിസി കോട്ടയം നോർത്ത് സെന്റർ വൈസ് പ്രസിഡന്റും ഐപിസി ഗിൽഗാൽ സഭാ ശുശ്രുഷകനുമായ പാസ്റ്റർ പി.റ്റി. അലക്സാണ്ടറുടെ സഹധർമ്മിണി സിസ്റ്റർ എൽസമ്മ അലക്സാണ്ടർ (65) കർത്തൃസന്നിധിയിൽ. സംസ്കാരം പിന്നീട്. തോട്ടക്കാട് തണങ്ങുപതിക്കൽ കുടുംബാംഗവും പരേതനായ പാസ്റ്റർ ടി ജെ മോസസിന്റെ ( മോശക്കുഞ്ഞു ഉപദേശി) മകളുമാണ്
പരേത ഐപിസി കോട്ടയം നോർത്ത് സെന്റർ സഹോദരി സമാജം വൈസ് പ്രസിഡന്റ്, കോട്ടയം സോണൽ വൈസ് പ്രസിഡന്റ് ആയിരുന്നു.
മക്കൾ: പാസ്റ്റർ സ്റ്റാൻലി അലക്സ്, സ്റ്റേസി അലക്സ്. മരുമക്കൾ: കൃപ, ജോജി.


