എ.വി.ജേക്കബ് (കൊച്ചുച്ചാക്കോച്ചായൻ - 89) നിര്യാതനായി
മുംബൈ: ദി പെന്തെക്കോസ്തു മിഷൻ മുംബൈ സെന്റർ അംബർനാഥ് സഭാ വിശ്വാസി സെൻട്രൽ റെയിൽവേ മുൻ ഓഫീസ് സൂപ്രണ്ട് എ.വി.ജേക്കബ് (കൊച്ചുച്ചാക്കോച്ചായൻ - 89) അംബാർനാത് ഈസ്റ്റിൽ സായി സെക്ഷനിലുള്ള ഹെർമോൺ അപ്പാർട്ട്മെൻ്റിൽ നിര്യാതനായി. മാവേലിക്കര നൈനാൻ പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ഒക്ടോ. 4 ന് ഉച്ചക്ക് 1 ന് സായി സെക്ഷനിലുള്ള ടിപിഎം ചർച്ചിലെ ശുശ്രുഷകൾക്കു ശേഷം അംബാർനാത് വെസ്റ്റിൽ ഫാത്തിമ ചർച്ച് ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
സൺഡേസ്കൂൾ ഇൻസ്‌പെക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ : പരേതയായ സാറാമ്മ ജേക്കബ് (ഓമന). മക്കൾ: എൽസി ജോസ്, ജോർജ് ജേക്കബ്( ജോജി- മുംബൈ).
Advt.











