ഞാറ്റുംകാലായില്‍ എന്‍.വി. ഇട്ടിയവര ഞാറ്റുംകാലായില്‍ (90) നിര്യാതനായി
കോലഞ്ചേരി: ആദ്യകാല പെന്തെക്കോസ്ത് വിശ്വാസിയും പഴന്തോട്ടം ഐപിസി ബെഥേല്‍ സഭാംഗവുമായ എന്‍.വി.ഇട്ടിയവര ഞാറ്റുംകാലായില്‍ (90) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (25.07.2026) രാവിലെ 10 ന് ഭവനത്തില്‍ ശുശ്രൂഷകള്‍ ആരംഭിച്ച് ഉച്ചയ്ക്ക് 2.30 ന് പുത്തന്‍കുരിശിലുള്ള ഐപിസി സെമിത്തേരിയില്‍.
ഭാര്യ: പരേതയായ ഏലിയാമ്മ കാരിക്കോട് ആനക്കുഴിയില്‍ കുടുംബാംഗം.
മക്കള്‍: മേഴ്‌സി, സാജു, ഷില്ലി, ജോണ്‍സണ്‍, ഷീബ, ഷീന. മരുമക്കള്‍: പാസ്റ്റര്‍ സി.പി. കുര്യാക്കോസ് (തൃശൂർ), സുബി സാജു (പാമ്പാടി), ഹെസക്കിയേല്‍ പി.ജെ.(മേലുകാവ്), റീന ജോണ്‍സണ്‍ (പൂത്തൃക്ക), ഇവാ.ഷാബു ഐപ്പ് (യുപി), മനോജ് മാത്യു (കൂത്താട്ടുകുളം).
വാർത്ത: മാത്യു കിങ്ങിണിമറ്റം




