കൊടുങ്ങല്ലൂർ ശങ്കരംകുളത്തിയിൽ ജിതിൻ മാത്യു (37) കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു
എടത്വ: കൊടുങ്ങല്ലൂർ ശങ്കരംകുളത്തിയിൽ ജിതിൻ മാത്യു (37) നദിയിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. ബന്ധുവീട്ടിലെത്തിയ കൊടുങ്ങല്ലൂർ സ്വദേശിയായ ജിതിൻ ഭാര്യയുടെയും മക്കളുടെയും കൺമുന്നിലാണ് പമ്പാനദിയിൽ മുങ്ങിമരിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ മാളയിലേയ്ക്ക് കൊണ്ടുപോകും. മെയ് 4 ഇന്ന് വൈകിട്ട് പൊതുദർശനത്തിന് വീട്ടിൽ വെയ്ക്കും. സംസ്കാരം മാള അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മെയ് 5 നാളെ രാവിലെ 8നു ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 2നു മേലഡൂർ കിംഗ്ല് റിവൈവൽ ചർച്ച് സെമിത്തേരിയിൽ.
എടത്വ മങ്ങാട്ടുചിറ കടവിൽ മെയ് 3 ഇന്നലെ വൈകിട്ട് 5.30ന് ആയിരുന്നു അപകടം. അബുദാബിയിൽ ജോലി ചെയ്യുന്ന യുവാവ് ഇന്നലെ രാവിലെ ഭാര്യ ജാൻസിയുടെ മാതാവിന്റെ കുടുംബവീട്ടിൽ എത്തിയതായിരുന്നു.
വൈകിട്ട് ഭാര്യയും നാലുമക്കളുമായി കുളിക്കടവിൽ എത്തി, മക്കളെ കുളിപ്പിച്ച ശേഷം കാറിൽ ഇരുത്തി. തുടർന്ന് ജിതിൻ കുളിക്കാൻ വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. ജിതിൻ മുങ്ങിത്താഴുന്നത് കണ്ടു കരയ്ക്കു നിന്നവർ നിലവിളിച്ചു കരഞ്ഞതോടെ നാട്ടുകാരെത്തി കരയ്ക്കു കയറ്റിയെങ്കിലും മരിച്ചു. മക്കൾ: ക്രിസ്, ദേവ്, ജിബിൻ, ഇവ.
ജിതിന്റെ ഏക സഹോദരി ജെറിൻ്റെ വിവാഹത്തിന് അബുദാബിയിൽ നിന്നും എത്തിയതായിരുന്നു ജിതിനും കുടുംബവും.
Advertisement
















































