വാളകം ജോബി കോട്ടേജിൽ (മൊട്ടമൂട്ടിൽ) പൊന്നമ്മ ജോർജ് (67) നിര്യാതയായി
കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻ്റർ വാളകം സഭാംഗം ജോർജ്കുട്ടി ലൂക്കോസിൻ്റെ ഭാര്യ ജോബി കോട്ടേജിൽ (മൊട്ടമൂട്ടിൽ) പൊന്നമ്മ ജോർജ് (67) നിര്യാതയായി.
സംസ്കാരം സെപ്റ്റംബർ 17 ചൊവ്വ ഉച്ചയ്ക്ക് 1.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം 3ന് റ്റി.പി.എം വാളകം സഭാ സെമിത്തേരിയിൽ .
ചാത്തന്നൂർ വിളയിൽ കുടുംബാംഗമാണ്.
മക്കൾ. ജോബി ജോർജ് (അബുദാബി), ജോസി ജോർജ് (കായംകുളം).
മരുമക്കൾ . സിറിൻ ജോബി, ബിജു സക്കറിയ .
റ്റി.പി.എം ഡൽഹി അസി. മദറായിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ട പൊടിയമ്മ ലൂക്കോസ് ഭർത്താവിൻ്റെ സഹോദരിയാണ്.