വാഹനാപകടം: സ്‌കൂട്ടർ യാത്രക്കാരൻ മരണമടഞ്ഞു

വാഹനാപകടം:  സ്‌കൂട്ടർ യാത്രക്കാരൻ മരണമടഞ്ഞു

ആറന്മുള : വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ നിര്യാതനായി. വല്ലന കോട്ട തട്ടാശേരിൽ ബിജു ചാക്കോ (56)യാണ് മരിച്ചത്. ഒപ്പം യാത്രചെയ്ത മകൾ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ ഒൻപതരയോടെ കിടങ്ങന്നൂർ - കോട്ട - മുളക്കുഴ റോഡിൽ കിടങ്ങന്നൂർ സെന്തോം മാർത്തോമ്മാ പള്ളി പാരിഷ് ഹാളിനു സമീപത്തായിരുന്നു അപകടം. 

വീട്ടിൽ നിന്ന് മകളോടൊപ്പം സ്കൂട്ടറില്‍ വരുമ്പോള്‍ മുൻപേ പോകുകയായരുന്നു കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ബിജുവിനെ ഓടിക്കൂടിയവർ ഉടൻതന്നെ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശനിയാഴ്ച (4/01/25 ) രാവിലെ 8 മണിക്ക് എലിമുക്കിന് സമീപത്തെ വസതിയില്‍ എത്തിക്കുന്ന മൃതശരീരം 11.30 നാൽക്കാലിക്കൽ ചര്‍ച് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്കരിക്കും..

 ഭാര്യ: സിന്ധു, മകൾ: സിജി, സിമി

Advertisement