ഭാര്യക്ക് പിന്നാലെ ഭർത്താവും മരിച്ചു

വാർത്ത: ബിനോയ് മാത്യു തിരുവല്ല
കുമ്പനാട്: കടപ്ര വൈറോണിൽ സാറാമ്മ വറുഗീസിനു പിന്നാലെയാണ് ഭർത്താവ് വിമുക്തഭടൻ എം.എം.വറുഗീസ് (കുഞ്ഞൂഞ്ഞ്- 89) ഇന്നലെ രാവിലെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കുഞ്ഞൂഞ്ഞിൻ്റെ സംസ്കാരം നാളെ (ചൊവ്വ) 8ന് വസതിയിൽ ശുശ്രൂഷക്ക് ശേഷം 12ന് തട്ടക്കാട് ഐപിസി സെമിത്തേരിയിൽ. നെടുമ്പ്രം അച്യുതപറമ്പിൽ കുടുംബാംഗമാണ്.
മാർച്ച് 14ന് ആണ് സാറാമ്മ മരിച്ചത്. സംസ്കാരം 18ന് നടത്തി. ഈസമയത്ത് കുഞ്ഞൂഞ്ഞ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ഇരുവർക്കും രക്തത്തിൽ ഹീമോഗ്ലോബിൻ്റെ അളവ് കുറയുന്ന അനീമിയ രോഗമായിരുന്നു.
മക്കൾ: ഷേർലി (ബഹ്റൈൻ), ഷാജി (വൈറോൺ ഫുഡ് പ്രോഡക്ട്സ്), പാസ്റ്റർ ഷിബു വർഗീസ് (കാൻബറ, ഓസ്‌ട്രേലിയ).
മരുമക്കൾ: കുമ്പനാട് കുറവകാലായിൽ സജി, കുളനട ഞാറക്കൽ തുണ്ടിൽ ഷിബി, പത്തനാപുരം തെക്കേടത്തു ജിൻസി.
Advertisement