പാസ്റ്റർ പി എ രാജന്റെ ഭാര്യ കുഞ്ഞമ്മ രാജൻ (60) കർത്തൃസന്നിധിയിൽ
റാന്നി : ചർച്ച് ഓഫ് ഗോഡ് (ഇൻ ഇന്ത്യ) ഫുൾ ഗോസ്പൽ ഈട്ടി ചുവട് സഭാ ശുശ്രൂഷകനും, നിലമ്പൂർ പാറക്കാട്ട് കുടുംബാംഗവും, റാന്നി ചർച്ച് ഓഫ് ഗോഡ് വട്ടാർക്കയം സഭാംഗവുമായ പാസ്റ്റർ പി. എ. രാജന്റെ ഭാര്യ കുഞ്ഞമ്മ രാജൻ നിര്യാതയായി. വയനാട് മാതിരം പള്ളി കുടുംബാംഗമാണ്.
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 7 ന് റാന്നിയിലെ ഭവനം പാറക്കാട്ട് ഗ്രേസ് ലാൻഡിൽ നടക്കും. 8 .30 ന് റാന്നി, ഈട്ടിചുവട് ചർച്ച് ഓഫ് ഗോഡ് സഭയുടെ ഹാളിൽ പൊതുദർശനത്തിനും ശുശ്രൂഷകൾക്കും ശേഷം വട്ടാർക്കയം ചർച്ച ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്കരിക്കും.
ദൈവസഭയുടെ വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷകരായിരുന്നിട്ടുണ്ട്.
മക്കൾ: ഗിഫ്റ്റി മോൾ രാജൻ, ഗ്ലാഡിസ്മോൾ രാജൻ, ഗ്രേസ് മോൾ ലിജോ
മരുമക്കൾ : ഷൈജു ജേക്കബ് (ഏ.ജി ഇരട്ടയാർ), ലിപിൻ പപ്പച്ചൻ ( യു .കെ.), ലിജോ ജോർജ് (ബാംഗ്ലൂർ).

