എ.ജി. ദക്ഷിണ മേഖല ഫാമിലി സെമിനാർ ജൂൺ 16 ന്

വാർത്ത: ബൈജു എസ്. പനയ്ക്കോട്
തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ദക്ഷിണ മേഖല ഫാമിലി സെമിനാർ ജൂൺ 16 തിങ്കളാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ എ. ജി. ആറാലുംമൂട് ചർച്ചിൽ നടക്കും.
സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ഡി. ജയരാജ് ഉദ്ഘാടനം ചെയ്യും. ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ സനൽ കുമാർ ആർ. അദ്ധ്യക്ഷത വഹിക്കും. ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് ഡോ. ഐസക് വി. മാത്യുവും പാസ്റ്റർ ക്രിസ്റ്റഫർ തുരുത്തിയും പ്രസംഗിക്കും. ബോവസ്, ജൂഡിറ്റ ജോൺ, സ്റ്റെഫിയ ജോർജ്ജ്, ഫെയ്ത്ത് എബ്രഹാം എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ക്രമീകരണങ്ങൾക്ക് പാസ്റ്റർ ബെന്നിയും ആറാലുംമൂട് സഭയും നേതൃത്വം നൽകും.