ഇലന്തൂർ മേലേക്കാലയിൽ മറിയാമ്മ മാത്യു (84) ബെംഗളൂരുവിൽ നിര്യാതയായി

ബെംഗളൂരു: ജാലഹള്ളി ഷാരോൺ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം ഇലന്തൂർ മേലേക്കാലയിൽ പരേതനായ തോമസ് മാത്യുവിന്റെ സഹധർമ്മിണി മറിയാമ്മ മാത്യു (84) ബെംഗളൂരുവിൽ നിര്യാതയായി.
സംസ്കാരം മാർച്ച് 24 തിങ്കൾ രാവിലെ 10ന് ജാലഹള്ളി എംഇഎസ് റോഡ് ഷാരോൺ എ.ജി സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം എം.എസ് പാളയ ക്രിസ്ത്യൻ സെമിത്തേരിയിൽ.
മക്കൾ: വത്സമ്മ രാജൻ, പരേതനായ ജയിംസ്, പരേതയായ സാലി, ലിസി റോയ് , റെയ്ച്ചൽ ജോർജ്.
മരുമക്കൾ: രാജൻ പി. ജോസഫ്, റോയ്, പരേതനായ ജോർജ്.