പാസ്റ്റർ മുട്ടം ഗീവർഗീസിൻ്റെ സംസ്ക്കാര ശുശ്രൂഷ ഫെബ്രു. 12ന്
മാവേലിക്കര: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സുവിശേഷകനുമായിരുന്ന പാസ്റ്റർ ജോൺ വർഗീസിന്റെ സംസ്ക്കാര ശുശ്രൂഷ (മുട്ടം ഗീവർഗീസ് -100) ഫെബ്രു.12ന് തിങ്കളാഴ്ച രാവിലെ 9 ന് ചെന്നിത്തലയിലെ ഭവനത്തിൽ ആരംഭിക്കും. തുടർന്ന് വീട്ടുവളപ്പിൽ ക്രമീകരിച്ചിരിക്കുന്ന കല്ലറയിൽ സംസ്ക്കരിക്കും. ഹരിപ്പാട് മുട്ടം കളപ്പുരക്കൽ കുടുംബാംഗമാണ്.
ഭാര്യ: കറ്റാനം കുന്നിൽ പരേതയായ ലീലാമ്മ വർഗ്ഗീസ്.
മക്കൾ: മറിയാമ്മ ജേക്കബ്, പാസ്റ്റർ ബോസ് ബി വർഗ്ഗീസ് (ചർച്ച് ഓഫ് ഗോഡ് ബഹറിൻ), ബെഞ്ചമിൻ വർഗ്ഗീസ്, ഗ്രേസമ്മ രാജൻ, പരേതനായ ജോൺ ബി വർഗ്ഗീസ്, ജോസ് ബി വർഗ്ഗീസ്.
മരുമക്കൾ: പാസ്റ്റർ ജേക്കബ് സാമുവേൽ (ഐപിസി), ബലികാമ്മ ജോൺ, ജോയിസ് ജോസ്, കെ.ജി. രാജൻ കോടിയാട്ട്, എലിസബത്ത് ബോസ്, വത്സമ്മ ബഞ്ചിമിൻ.
മാർത്തോമ്മാ കുടുംബത്തിൽ യോഹന്നാന്റെയും മറിയാമ്മയുടെയും മകനായി ജനനം. ഇരുപതാം വയസ്സിൽ യേശുവിനെ രക്ഷകനായി സ്വീകരിച്ചു, അന്ന് തന്നെ സ്നാനമേറ്റു. അടുത്ത ദിവസം മുതൽ സുവിശേഷകനായി. തുടർന്ന് മൂന്നു വർഷം സിലോണിൽ പോയി വേദപഠനം. 1955ൽ വിവാഹം. ആദ്യമെഴുതിയ ഗാനം 'നിൻ സ്നേഹത്താൽ എന്നെ നിറയ്‌ക്കു നിൻ പേർക്കായി എല്ലാം സഹിക്കും.....'. 'ഉണർവരുൾക ഈ നേരം...', 'നല്ല പോരാട്ടം പോരാടി...' തുടങ്ങി ജനഹൃദയങ്ങളിൽ ഇടം നേടിയ 130 ലധികം ഗാനങ്ങൾക്ക് തന്റെ തൂലിക ചലിപ്പിച്ചു.
Advertisement