തമ്മനം ചെറുവത്തൂർ ഓമന സാമുവേൽ (68) നിര്യാതയായി
എറണാകുളം: ഐപിസി ഹെബ്രോൻ എറണാകുളം സഭാംഗം തമ്മനം ചെറുവത്തൂർ വീട്ടിൽ സി.പി. സാമുവേലിന്റെ (സണ്ണി ) ഭാര്യ ഓമന സാമുവേൽ (68) നിര്യാതയായി. സംസ്കാരം നവം. 30 രാവിലെ 12ന് സ്വവസതിയിലും ഉച്ചയ്ക്ക് 1ന് എറണാകുളം ഐപിസി ഹെബ്രോൺ ചർച്ചയിലും ആരംഭിക്കുന്ന ശുശ്രുഷകൾക്ക് ശേഷം വൈകിട്ട് 4:30ന് വടുതല ഐപിസി സെമിത്തേരിയിൽ.
മക്കൾ: സ്റ്റീഫൻ സാമൂവൽ, സ്റ്റാൻലി സാമൂവൽ (കുവൈറ്റ്). മരുമക്കൾ : വിനീത, ജിൻസി.

