റ്റിപിഎം പാസ്റ്റർ സൈമൺ ബോസ് (63) കർതൃസന്നിധിയിൽ
സേലം : ദി പെന്തക്കോസ്ത് മിഷൻ ശുശ്രൂഷകൻ പാസ്റ്റർ സൈമൺ ബോസ് (63)കർതൃസന്നിധിയിൽ.
സംസ്കാരം ഒക്ടോബർ 8 ബുധൻ രാവിലെ 10 ന് സേലം റ്റി.പി.എം സെന്റർ കൺവെൻഷൻ ഗ്രൗണ്ട് ഫെയ്ത്ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം ക്രിസ്ത്യൻ സെമിത്തേരിയിൽ.
കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി (44 വർഷം) ജമ്മു, കട്ടക്ക്, ദിമാപൂർ എന്നിവിടങ്ങളിൽ സഭയുടെ സെന്റർ പാസ്റ്ററും ഇന്ത്യയുടെ വിവിധയിടങ്ങളിലെ കൺവെൻഷൻ പ്രസംഗകനുമായിരുന്നു.
ചെന്നൈയിൽ ജനിച്ചു വളർന്ന പാസ്റ്റർ സൈമൺ കേരളത്തിൽ മാവേലിക്കര സ്വദേശിയാണ്.

